പത്തനംതിട്ട- ഇതര സംസ്ഥാന തൊഴിലാളിയെ സ്വന്തം നാട്ടുകാരന് തലക്കടിച്ച് കൊലപ്പെടുത്തി. പശ്ചിമ ബംഗാള്‍ സ്വദേശി സുബോധ് റായ് ആണ് മരിച്ചത്. പശ്ചിമ ബംഗാള്‍ സ്വദേശി തന്നെയായ സുഫന്‍ ഹല്‍ദാറാണ് പ്രതി. പത്തനംതിട്ട നഗരത്തില്‍ രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറയുന്നു.
ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഒരു ക്യാമ്പിലാണ് സംഭവം നടന്നത്. കൊല്ലപ്പെട്ടയാളും കൊലപാതകിയും തമ്മില്‍ നേരത്തെ വൈരാഗ്യമുണ്ടായിരുന്നു. മദ്യപിച്ച ശേഷം ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് ചുറ്റിക കൊണ്ട് സുഫന്‍ ഹല്‍ദാര്‍ സുബോധിനെ തലക്കടിച്ച് കൊല്ലുകയുമായിരുന്നു. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.