നടി പ്രവീണയുടെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍; ഒരാള്‍ കൂടി അറസ്റ്റില്‍

തിരുവനന്തപുരം- ചലച്ചിത്ര, സീരിയല്‍  നടി പ്രവീണയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ദല്‍ഹി സാഗര്‍പൂര്‍ സ്വദേശി ഭാഗ്യരാജി (22) നെയാണ് പ്രത്യേക സംഘം ദല്‍ഹിയില്‍നിന്ന് അറസ്റ്റ് ചെയ്തത്. കേസില്‍ കന്യാകുമാരി സ്വദേശി  മണികണ്ഠന്‍ ശങ്കെറ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നിര്‍ദ്ദേശാനുസരണം സിറ്റി പോലീസ് കമീഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവല്‍കരിച്ചിരുന്നു.  

നടി പ്രവീണയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കിയാണ്  ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. നടി പരാതി നല്‍കിയിരുന്നു.
പ്രതികളെ പിടികൂടിയതില്‍ സന്തോഷമുണ്ടെന്ന് നടി പ്രവീണ  പ്രതികരിച്ചു. പല നടികള്‍ക്കുമെതിരെ ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ നടക്കുന്നുണ്ടെന്നും പ്രതികരിക്കാന്‍ തയാറാകാത്തതാണ്  കുറ്റവാളികള്‍ക്ക് പ്രോല്‍സാഹനമാകുന്നതെന്നും അവര്‍ പറഞ്ഞു.

 

Latest News