ചപ്പാത്തി ഉണ്ടാക്കുന്നതിനെ ചൊല്ലി തര്‍ക്കം, യുവാവിനെ കൊലപ്പെടുത്തിയ മൂന്ന് പേര്‍ പിടിയില്‍

ജയ്പൂര്‍- രാജസ്ഥാനില്‍ ഫാക്ടറി തൊഴിലാളിയെ കഴുത്തുമുറിച്ച് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സഹപ്രവര്‍ത്തകര്‍ അറസ്റ്റില്‍. ചപ്പാത്തി ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
27കാരനായ ജയ് നാരായണ്‍ മീണയെ കൂടെ താമസിക്കുന്ന മൂന്ന് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.
എല്ലാവര്‍ക്കും കൂടി ഭക്ഷണം ഉണ്ടാക്കാന്‍ പറ്റില്ലെന്ന്് ജയ് നാരായണ്‍ പറഞ്ഞതോടെയാണ് തര്‍ക്കം തുടങ്ങിയത്.  അസഭ്യം പറഞ്ഞതില്‍
കുപിതരായാണ് മൂന്ന് സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ജയ് നാരായണിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. വാഷ്‌റൂമില്‍ പോയ യുവാവിനെ ബലംപ്രയോഗിച്ച് പിടിച്ചുനിര്‍ത്തിയ ശേഷം കഴുത്തുമുറിക്കുകയായിരുന്നു. ഒളിവില്‍ പോയ പ്രതികളെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്.
 

 

Latest News