സല്‍മാന്‍ ഖാനും സംഘവും ഡിസം 10ന് റിയാദില്‍

റിയാദ്- ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാനും സംഘവും റിയാദ് സീസണില്‍ കലാ പരിപാടി അവതരിപ്പിക്കാന്‍ എത്തുന്നു.
ഡിംസബര്‍ പത്തിനു നടക്കുന്ന പരിപാടിയിലേക്ക് സല്‍മാന്‍ ഖാനോടൊപ്പം ആയുഷ് ശര്‍മ, ശില്‍പ ഷെട്ടി, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, സായി മഞ്ജരേക്കര്‍, ഗുരു രണ്‍ധാവ, കൊമോഡിയന്‍ സുനില്‍ ഗ്രോവര്‍, മനീഷ് പോള്‍ എന്നിവരുമെത്തും.
ദ ബാങ് ടൂര്‍: റീലോഡഡ് പരിപാടിയുടെ ടിക്കറ്റ് വില്‍പന തുടങ്ങിയിട്ടുണ്ട്. 1000, 375, 150 റിയാല്‍ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.

https://www.malayalamnewsdaily.com/sites/default/files/2021/11/29/dabang.jpg

 

Latest News