റിട്ട. പോലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

കോഴിക്കോട് -റിട്ട. പോലീസ് ഉദ്യോഗസ്ഥരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കരുമകന്‍ കാവിനു സമീപം പേരടി പറമ്പില്‍ കുരിശിങ്കല്‍ വീട്ടില്‍  ജസ്റ്റിന്‍ ജേക്കബിന്റെ (71) മൃതദേഹമാണ് കണ്ടെത്തിയത്
വീടിനടുത്ത് കാളാണ്ടിത്താഴം ബൈപ്പാസ് റോഡരികില്‍  പുലര്‍ച്ചെ രണ്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. അസുഖ ബാധയെ തുടര്‍ന്നുള്ള മാനസിക വിഷമം കാരണം ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ നിഗമനം.  ഭാര്യ മോളി ജേക്കബിനൊപ്പമായിരുന്നു താമസം.
ഏക മകള്‍ അഷി കാപേള്‍ ജേക്കബും മരുമകന്‍ ദിബിന്‍ ആന്റണിയും ഓസ്‌ട്രേലിയയിലാണ്.

 

Latest News