Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഡോക്ടർമാരും ആശുപത്രികളും വിരൽത്തുമ്പിൽ

ആശുപത്രികളെയും ഡോക്ടർമാരെയും കോർത്തിണക്കുന്ന ആപ് സജ്ജീകരിച്ച ഓൺലൈൻ ടീമിലെ അംഗങ്ങൾ.


ചികിത്സ തേടി ആശുപത്രികളിൽ പോയി ഡോക്ടർമാരെ കാണാൻ വിഷമതകൾ അനുഭവിക്കുന്ന രോഗികളെ സഹായിക്കാൻ ഓൺലൈൻ പ്ലാറ്റ്ഫോം ഒരുക്കുകയാണ് ഷോപ്‌ഡോകിന് കീഴിൽ വരുന്ന മൊബീദ് കെയർ ഗ്രൂപ്പ്. കേരളത്തിന് ചുറ്റുമുള്ള വിവിധ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുള്ള ഒരു വെർച്വൽ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയാണ് ഈ ഗ്രൂപ്പ്. 
Shopdoc.in വെബ്സൈറ്റ് അല്ലെങ്കിൽ ShopDoc എന്ന ആപ്പ് വഴി നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ച്, നിങ്ങൾ ആഗ്രഹിക്കുന്ന ഡോക്ടർമാരുമായി വീഡിയോ, ടെലിഫോൺ അല്ലെങ്കിൽ നേരിട്ട് കാണുന്നതിനായി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാൻ സാധിക്കുന്നു എന്നതാണ് ഇതിന്റെ സവിശേഷത. കൊച്ചി കേന്ദ്രമായി റാസിഖ് അഷ്റഫ്, സാഹിദ് മക്കാനിയിൽ, ശിഹാബ് മക്കാനിയിൽ എന്നിവർ സ്ഥാപിച്ച ഷോപ് ഡോക് ഇപ്പോൾ കേരളത്തിലും കർണാടകയിലും 2600 സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരും 175 ആശുപത്രികളിലുമായി പ്രവർത്തിക്കുകയാണ്. അതിഞ്ഞാലിലെ എ.പി അബ്ദുൾ കരീമിന്റെയും ഷെരീഫയുടെയും മകൾ മൊഹ്സീന ഷെറിൻ ആണ് കസ്റ്റമർ കെയർ മാനേജർ. ഷാഹിൻ ഹാഷിം, ഷലീൻ ഷബീർ, സഫീന സലിം എന്നിവർ വിവിധതലങ്ങളിൽ പ്രവർത്തിക്കുന്നു. രോഗികളുടെ ആവശ്യകത മനസ്സിലാക്കി, ചിലവ് കുറഞ്ഞതും ഏറ്റവും ഫലപ്രദവുമായ സേവനം ലഭ്യമാക്കുകയാണ് ഗ്രൂപ്പിന്റെ ലക്ഷ്യം. ഡോക്ടർമാരുടെ അപ്പോയ്‌മെന്റ് ബുക്ക് ചെയ്യുവാനും ടെലി കൺസൾറ്റന്റ് ലഭിക്കാനും, ഓരോ പഞ്ചായത്തിലെ ജനങ്ങൾക്കും ആംബുലൻസ് സർവീസ്, ഫാമിലി ഹോം കെയർ പോലുള്ള പലവിധ ഹെൽത്ത് കെയർ സർവീസുകളും ലഭ്യമാക്കുന്നു. കൂടാതെ ഓരോ പഞ്ചായത്തിനും മരുന്ന് വിതരണ സർവീസുകളും ആരംഭിക്കാൻ പരിപാടിയുണ്ട്. കേരളത്തിൽ 1000 സ്മാർട്ട് ക്ലിനിക്കുകളാണ് ലക്ഷ്യമിടുന്നത്. 

Latest News