Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഔഡി ക്യൂ 5 ഇന്ത്യൻ വിപണിയിൽ

ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡി, ഒട്ടേറെ പുതുമകൾ നിറഞ്ഞ ഔഡി ക്യൂ 5 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. സൗകര്യത്തിന്റെയും രൂപകൽപനയുടെയും പ്രതിരൂപമാണ് ഔഡി ക്യു 5 പ്രീമിയം പ്ലസ്, ടെക്നോളജി വേരിയന്റുകളിൽ ലഭ്യം. പ്രീമിയം പ്ലസിന്റെ എക്സ് ഷോറൂം വില 58,93,000 രൂപയും ടെക്നോളജിയുടെ വില 63,77,000 രൂപയുമാണ്. മികച്ച ഡ്രൈവിങ്ങ് അനുഭവമാണ് ഔഡി ക്യു 5-ന്റെ വാഗ്ദാനം. 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ 249 എച്ച് പി പവറും 370 എൻ എം ടോർക്കും ഉൽപാദിപ്പിക്കുന്നു. 6.3 സെക്കൻഡിനുള്ളിൽ കാറിനെ പൂജ്യത്തിൽനിന്ന് ഒരു മണിക്കൂറിനുള്ളിൽ 100 കിലോ മീറ്റർ വരെ എത്തിക്കുന്നു. 
ലംബമായ സ്ട്രട്ടുകളും, പുനർരൂപകല്പന ചെയ്ത ബംപറുകളും എൽഇഡി ലൈറ്റുകളും, സിംഗിൾ ഫ്രെയിം ഗ്രിൽ ഓഡി ക്യൂ 5-ന് പ്രത്യേക ദൃശ്യഭംഗിയാണ് നൽകുന്നത്. സ്മാർട്ട് ഫോൺ ഇന്റർഫേസ്, വയർലസ് ചാർജിങ്ങുള്ള ഓഡി ഫോൺ ബോക്‌സ്, എംഎംഐ നാവിഗേഷൻ പ്ലസ് എന്നിവയിലൂടെ ഇൻഫോടെയ്ൻമെന്റും കണക്റ്റിവിറ്റിയും ഉണ്ട്. മൊത്തം എട്ട് എയർ ബാഗുകളാണ് ഇതിലുള്ളത്.
നവര ബ്ലൂ, ഐബിസ് വൈറ്റ്, മൈത്തോസ് ബ്ലാക്, ഫോററ്റ് സിൽവർ, മാൻഹട്ടൻ ഗ്രേ എന്നീ അഞ്ചു നിറങ്ങളിൽ ലഭ്യമാണ്. ഔറംഗബാദിലെ പ്ലാന്റിലാണ് ഔഡി ക്യൂ 5 നിർമിച്ചത്. 2021-ലെ ഒമ്പതാമത്തെ ഉൽപന്നമാണ് ഔഡി ക്യൂ 5. 

Latest News