റിപ്പോര്‍ട്ടര്‍മാരെ പുറത്താക്കി പാര്‍ലമെന്റ് സമ്മേളനം, പ്രതിഷേധവുമായി പ്രസ് ക്ലബ്

ന്യൂദല്‍ഹി- പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിച്ചു. തുടര്‍ച്ചയായി ഇത് അഞ്ചാമത്തെ പാര്‍ലമെന്റ് സമ്മേളനത്തിലാണ് പ്രസ് ഗ്യാലറിയില്‍നിന്ന് റിപ്പോര്‍ട്ടര്‍മാരെ മനഃപൂര്‍വം പുറത്താക്കുന്നതെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ അറിയിച്ചു.
അധികൃതര്‍ ആവര്‍ത്തിച്ചു നല്‍കുന്ന ഉറപ്പുകളൊന്നും പാലിക്കുന്നില്ലെന്നും മാധ്യമങ്ങളെ പുറത്താക്കുന്നതിന് പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണെന്നും പ്രസ് ക്ലബ് നല്‍കിയ ട്വീറ്റില്‍ പറയുന്നു.

പാര്‍ലമെന്റിനേയും അംഗങ്ങളേയും മാധ്യമങ്ങളില്‍നിന്ന് ഒറ്റപ്പെടുത്തുന്നതിനുള്ള പ്രവണതയാണ് തുടരുന്നത്. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ആത്മാവിനെ തന്നെ ചോര്‍ത്തിക്കളയുന്ന നടപടിക്കെതിരെ വീണ്ടും ലോക്‌സഭാ സ്പീക്കര്‍ക്ക് നിവദേനം നല്‍കിയതായി പ്രസ് ക്ലബ് അറിയിച്ചു.

 

Latest News