Sorry, you need to enable JavaScript to visit this website.

തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ഭൂചലനം

ചെന്നൈ- തമിഴ്‌നാട്ടില്‍ ഭൂചലനം. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ഇന്ന് പുലര്‍ച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ റിപ്പോര്‍ട്ട് പ്രകാരം റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രതയാണ് ഈ ഭൂചലനം രേഖപ്പെടുത്തിയത്. വെല്ലൂരില്‍ നിന്ന് 59 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് എന്‍സിഎസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.പുലര്‍ച്ചെ 4.17ന് 25 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്നാണ് എന്‍സിഎസ് റിപ്പോര്‍ട്ട്. ആളപായമോ മരണമോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
കനത്ത മഴയെ തുടര്‍ന്ന് വെല്ലൂര്‍ അതീവ ജാഗ്രതയിലാണ്.  ജില്ലയിലെ ഭൂരിഭാഗം ജലാശയങ്ങളും പൂര്‍ണ ശേഷിയിലെത്തി. ഈ സാഹചര്യത്തില്‍ വെല്ലൂര്‍, തമിഴ്‌നാട്ടിലെ റാണിപ്പേട്ട്, തിരുപ്പത്തൂര്‍ ജില്ലകളില്‍ പാലാര്‍ നദി, ചെക്ക് ഡാമുകള്‍, ലോ ലെവല്‍ പാലങ്ങള്‍ എന്നിവ കടക്കുന്നതിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി.
 

Latest News