ഇന്ത്യയില്‍ സ്ത്രീകളുടെ എണ്ണം കൂടിയോ, സര്‍ക്കാര്‍ കണക്കുകള്‍ അസംബന്ധമെന്ന് ജനസംഖ്യാ വിദഗ്ധര്‍

ന്യൂദല്‍ഹി- അടുത്തിടെ ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തുവിട്ട ദേശീയ കുടുംബാരോഗ്യ സര്‍വേ (എന്‍.എഫ്.എച്ച്.എസ്) കണക്കുകള്‍ പ്രകാരം, ഓരോ 1000 പുരുഷന്‍മാര്‍ക്കും 1,020 സ്ത്രീകളുണ്ട്.

എന്നാലിത് ശരിയാണോ. ഡാറ്റ വ്യാഖ്യാനിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധര്‍ ഉപദേശിക്കുന്നു. ഇന്ത്യയിലെ 300 ദശലക്ഷം കുടുംബങ്ങളില്‍ ഏകദേശം 630,000 പേരെ മാത്രമേ സര്‍വേ ഉള്‍ക്കൊള്ളുന്നുള്ളൂ, സെന്‍സസ് ഡാറ്റ ലഭിച്ചാലേ യഥാര്‍ഥ ചിത്രം പുറത്തുവരൂ.

'സെന്‍സസ് രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും സര്‍വേ ചെയ്യുന്നു, അതിനാല്‍ മൊത്തത്തിലുള്ള ലിംഗാനുപാതത്തിന്റെ കൂടുതല്‍ കൃത്യമായ കണക്ക് നല്‍കുന്നു- പോപ്പുലേഷന്‍ ഫണ്ട് ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ പൂനം മുത്രേജ പറഞ്ഞു.

എന്നാല്‍ ഈ സംഖ്യകള്‍ ഇന്ത്യയില്‍ തലക്കെട്ടുകള്‍ സൃഷ്ടിച്ചു. ചിലര്‍ അവകാശപ്പെടുന്നത് ആണ്‍മക്കളോടുള്ള മുന്‍ഗണന ചരിത്രപരമായി നിലനില്‍ക്കുന്ന രാജ്യത്ത് ദൃശ്യമാകുന്ന ഗണ്യമായ സാമൂഹിക മാറ്റങ്ങളുടെ സൂചനയാണിതെന്നാണ്.

ഇന്ത്യയില്‍ ഇതാദ്യമായാണ് സ്ത്രീകളുടെ എണ്ണം പുരുഷ ജനസംഖ്യയെ മറികടക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്ത്രീ ശാക്തീകരണത്തിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളാണ് ഇതിന് കാരണമെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മാധ്യമ റിപ്പോര്‍ട്ടുകള്‍ ഇതിനെ 'വലിയ നേട്ടം' എന്നും 'ജനസംഖ്യാപരമായ മാറ്റം' എന്നും വാഴ്ത്തി. ഇന്ത്യ ഇപ്പോള്‍ 'വികസിത രാജ്യങ്ങളുടെ ലീഗില്‍ പ്രവേശിച്ചു' എന്ന് ഒരു പത്രപ്രവര്‍ത്തകന്‍ എഴുതി.

എന്നാല്‍ ഈ സംഖ്യകള്‍ സര്‍ക്കാര്‍ അവകാശവാദ സാധുവാക്കുന്നില്ലെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ വാദം അസംബന്ധമാണ് എന്നാണവര്‍ പറയുന്നത്.

'100 വര്‍ഷത്തിലേറെയായി, ഞങ്ങളുടെ സെന്‍സസ് ആവര്‍ത്തിച്ച് കാണിക്കുന്നത് സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാരാണ് ഇന്ത്യയില്‍ ഉള്ളതെന്നാണ്- ഗവേഷകനും ആക്ടിവിസ്റ്റുമായ സാബു ജോര്‍ജ് പറഞ്ഞു.

'2011 ലെ അവസാന സെന്‍സസ് പ്രകാരം, ഓരോ 1,000 പുരുഷന്മാര്‍ക്കും 940 സ്ത്രീകള്‍ ഉണ്ടായിരുന്നു, കുട്ടികളുടെ ലിംഗാനുപാതം ഇത് 1,000 ആണ്‍കുട്ടികള്‍ക്ക് 918 പെണ്‍കുട്ടികള്‍ എന്നതായിരുന്നു. വെറും 10 വര്‍ഷത്തിനുള്ളില്‍ ഇത്ര വലിയ മാറ്റമുണ്ടാകുന്നത് എങ്ങനെയാണെന്ന് അദ്ദേഹം ചോദിച്ചു.

 

Latest News