വാട്‌സആപ്പില്‍ പുതിയ ഫീച്ചര്‍ ഒരുങ്ങുന്നു, റിയാക് ഷന്‍

ചാറ്റുകളിലെ മെസേജുകളോട് ഇമോജികള്‍ ഉപയോഗിച്ച് പ്രതികരിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന റിയാക്്ഷന്‍സ് ഫീച്ചറിനെ കുറിച്ച് വാട്‌സ്ആപ്പില്‍ വീണ്ടും അഭ്യൂഹം.
നേരത്തെയും ഇതുസംബന്ധിച്ച സൂചനകള്‍ വന്നിരുന്നുവെങ്കിലും പുതിയ റിയാക് ഷന്‍ ടാബ് വികസനഘട്ടത്തിലാണെന്ന് വാട്‌സ്ആപ്പിലെ മാറ്റങ്ങള്‍ മുന്‍കൂട്ടി ഉപയോക്താക്കളെ അറിയിക്കുന്ന സൈറ്റുകള്‍ പറയുന്നു.  
മെസേജുകളോട് ആരൊക്കെ പ്രതികരിച്ചുവെന്ന എളുപ്പം കാണുന്നതിന് സൗകര്യമൊരുക്കുന്നതാണ് പുതിയ ഫീച്ചര്‍.
ഭാവി അപ്‌ഡേറ്റുകളില്‍ വാട്‌സ്ആപ്പ് ഇത് ഉള്‍പ്പെടുത്തുമെന്ന് വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. വികസന ഘട്ടത്തിലുള്ള റിയാക് ഷന്‍ ഫീച്ചര്‍ നിലവില്‍ ബീറ്റാ പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മെസേജുകള്‍ക്കടിയില്‍ പ്രത്യേകമായി റിയാക് ഷന്‍ ഇന്‍ഫോ ടാബ് ഉള്‍പ്പെടുത്താനാണ് നീക്കം. ഇതുവഴി ആരോക്കെ റിയാക്ട് ചെയ്തുവെന്ന് കണ്ടെത്താന്‍ ഉപയോക്താക്കള്‍ക്ക് കഴിയും.

 

Latest News