Sorry, you need to enable JavaScript to visit this website.

ത്രിപുരയില്‍ ബി.ജെ.പിയുടെ ആഹ്ലാദം, മൂന്ന് മാസം കൊണ്ട് മികച്ച നേട്ടമെന്ന് തൃണമൂല്‍

അഗര്‍ത്തല- ത്രിപുരയില്‍ വോട്ടെടുപ്പ് നടന്ന തദ്ദേശ വാര്‍ഡുകളില്‍ ഭൂരിഭാഗവും ബി.ജെ.പി തൂത്തുവാരിയപ്പോള്‍ സി.പി.എമ്മിനെ പിന്തള്ളി പല വാര്‍ഡുകളിലും മുഖ്യപ്രതിപക്ഷമാകാന്‍ സാധിച്ചുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്.
മൂന്ന് മാസം കൊണ്ട് സംസ്ഥാനത്ത് മികച്ച നേട്ടമാണ് കൈവരിച്ചതെന്ന് തൃണമൂല്‍ നേതാക്കള്‍ പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പില്‍ തൃണമൂലിന്റെ വ്യാജവാദങ്ങള്‍ തുറന്നുകാട്ടപ്പെട്ടുവെന്ന ആഹ്ലാദ പ്രകടനം നടത്തുന്ന ബി.ജെ.പിയുടെ നേതാക്കള്‍ പറഞ്ഞു.
20 ശതമാനം വോട്ട് വിഹിതം നേടിയെന്നും ത്രിപുരയില്‍ പാര്‍ട്ടി അവഗണിക്കാനാകാത്ത ശക്തയായി മാറിയെന്നും ടി.എം.സി ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി ട്വീറ്റ് ചെയ്തു.
മൂന്നു മാസം മുമ്പ് മാത്രമാണ് ത്രിപുരയില്‍ പ്രവര്‍ത്തനം തുടങ്ങിയതെന്നും അതേസമയം സംസ്ഥാനത്ത് ജനാധിപത്യത്തെ കൊലചെയ്താണ് ബി.ജെ.പി വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

 

Latest News