Sorry, you need to enable JavaScript to visit this website.

ആത്മഹത്യക്ക് പകരം സ്ത്രീകള്‍ പോരാടണം; മോഫിയയുടെ വീട് സന്ദര്‍ശിച്ച ശേഷം ഗവര്‍ണര്‍

കൊച്ചി-സ്ത്രീധനം കൊടുക്കില്ലെന്ന് പറയാന്‍ സ്ത്രീകള്‍ക്ക് ആര്‍ജവമുണ്ടാകണമെന്നും ആത്മഹത്യയ്ക്ക് പകരം സ്ത്രീകള്‍ പോരാടാനുള്ള കരുത്ത് കാട്ടണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മോഫിയ പര്‍വീണിന്റെ ആത്മഹത്യ ദാരുണമായ സംഭവമായിപ്പോയെന്ന്  ആലുവയില്‍ മോഫിയയുടെ വീട്ടിലെത്തി  മാതാപിതാക്കളെ കണ്ട ശേഷം ഗവര്‍ണര്‍
മാധ്യമങ്ങളോട് പറഞ്ഞു.
 കേരള പോലീസ് രാജ്യത്തെ തന്നെ മികച്ച സുരക്ഷാസേനയാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കേരള പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍ ആലുവയിലേത് പോലെ ചില ഒറ്റപ്പെട്ട അപവാദങ്ങളുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇത്തരം സാഹചര്യങ്ങളില്‍ ആലുവയിലേത് പോലെ ജനപ്രതിനിധികളുടെ ഇടപെടലുകള്‍ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തി.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആലുവയിലെ മോഫിയയുടെ വീട്ടിലെത്തിയത്. അന്‍വര്‍ സാദത്ത് എം.എല്‍.എ.യും കൂടെയുണ്ടായിരുന്നു

 

Latest News