Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹലാൽ ഭക്ഷണരീതി പ്രാകൃതം, സുനിൽ പി ഇളയിടത്തിന്റെ പേരിൽ വ്യാജ പോസ്റ്റർ

കൊച്ചി- ഹലാൽ ഭക്ഷണ രീതി പ്രാകൃതവും ഖുർആനിലെ തിരുത്തേണ്ടത് തിരുത്തണമെന്നും സാംസ്‌കാരിക പ്രവർത്തകനും അധ്യാപകനുമായ സുനിൽ പി ഇളയിടത്തിന്റെ പേരിൽ വ്യാജ പോസ്റ്റർ.  വർഗീയ വാദികൾ കെട്ടിച്ചമച്ച പോസ്റ്ററാണെന്നും ഇതിന് എതിരെ പരാതി നൽകുമെന്നും സുനിൽ പി ഇളയിടും വ്യക്തമാക്കി. 
 

സുനിൽ പി ഇളയിടത്തിന്റെ പോസ്റ്റ്:

എന്റെ ചിത്രവും പേരും ഉപയോഗിച്ച്  ഇത്തരമൊരു പോസ്റ്റ് പ്രചരിക്കുന്നതായി അറിഞ്ഞു. ഇത് വ്യാജമാണ്.  വർഗ്ഗീയ വാദികൾ കെട്ടിച്ചമച്ചതായിരിക്കും ഇതെന്ന് ഊഹിക്കുന്നു. ബന്ധപ്പെട്ടവർക്ക് ഇത് സംബന്ധിച്ച് പരാതി നൽകുന്നതാണ്.
സമൂഹത്തിൽ മതവിദ്വേഷവും വർഗ്ഗീയമായ ചേരിതിരിവും സൃഷ്ടിക്കാൻ ഹൈന്ദവ വർഗ്ഗീയവാദികൾ ആസൂത്രിതമായി കെട്ടിച്ചമച്ച വിവാദമാണ് ഹലാൽ ഭക്ഷണവുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടുള്ളത്. മുസ്ലീം ജനതയെ അപരവത്കരിക്കാനുള്ള വർഗ്ഗീയ വാദികളുടെ ഗൂഢാലോചനയാണ് അതിനു പിന്നിൽ.  മതത്തിന്റെ പേരിൽ വെറുപ്പ് വിതയ്ക്കാനും സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനുമുള്ള നീചമായ ശ്രമമല്ലാതെ മറ്റൊരു താത്പര്യവും അതിലില്ല. ജനാധിപത്യവാദികളായ മുഴുവൻ ആളുകളും  ഒത്തുചേർന്ന് ആ ഗൂഢാലോചനയെ എതിർത്തു തോൽപ്പിക്കണം.

Latest News