പരാതി നല്‍കിയതിന് യുവാവിനെ നാല് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തി

ചെന്നൈ- തമിഴ്‌നാട്ടില്‍ ഡിഅഡിക്്ഷന്‍ സെന്ററില്‍ 21 കാരനായ യുവാവിനെ നാല്
അന്തേവാസികള്‍  ക്രൂരമായി കൊലപ്പെടുത്തി. ചെന്നെയിലാണ് സംഭവം. പ്രതികള്‍ സെന്ററിലെ നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് യുവാവ് അധികൃതരോട് പരാതിപ്പെട്ടതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് കാരണം.

ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ സ്വദേശി എം.വംശിയാണ് മരിച്ചത്. ചെന്നൈയിലെ റെഡ് ഹില്‍സ് ഏരിയയിലെ കാവങ്കരയ്ക്ക് സമീപം വിജയ നഗര്‍ പ്രദേശത്തെ പയനിയര്‍ ഡിഅഡിക്്ഷന്‍ സെന്ററില്‍ ചികിത്സയിലായിരുന്നു.

തിരുവള്ളൂര്‍ ജില്ലയില്‍ നിന്നുള്ള ഡി ബെനിന്‍ (22), റെഡ് ഹില്‍സ് സ്വദേശിയായ ഐ യാസിന്‍ ഷെരീഫ് (36) എന്നിവരും രണ്ട് പ്രായപൂര്‍ത്തിയാകാത്തവരും കേന്ദ്രത്തിലെ നിയമങ്ങള്‍ നിരന്തരം ലംഘിക്കുന്നതായി വംശി ജീവനക്കാരെ അറിയിച്ചിരുന്നു. കുളിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ക്യൂ പാലിക്കാതിരിക്കുക, മറ്റ് അന്തേവാസികള്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കുക, ചാറ്റിംഗിനായി രാത്രി വൈകുവോളം ഉണര്‍ന്നിരിക്കുക തുടങ്ങിയ പരാതികളെ തുടര്‍ന്ന് പ്രതികള്‍ക്ക്  കര്‍ശന ശിക്ഷ നല്‍കിയിരുന്നു.

പ്രതികള്‍ ബെഡ്ഷീറ്റ് ഉപയോഗിച്ച് വംശിയുടെ മുഖം മൂടി സെന്ററിന്റെ രണ്ടാം നിലയിലെ വാഷ്‌റൂമിലേക്ക് വലിച്ചിഴക്കുന്നത്  സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.  ബക്കറ്റുകളും ഫയര്‍ എക്‌സ്റ്റിംഗ്യൂഷറുകളും ഉപയോഗിച്ചാണ് ആക്രമിച്ചത്.

 

Latest News