Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചോദ്യപേപ്പര്‍ ചോര്‍ന്നു; അധ്യാപക പരീക്ഷ റദ്ദാക്കി, നിരവധി പേര്‍ കസ്റ്റഡിയില്‍

ലഖ്‌നൗ-ഉത്തര്‍പ്രദേശില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് അധ്യാപക യോഗ്യതാ പരീക്ഷ റദ്ദാക്കി. ഇന്ന് നടക്കേണ്ടിയിരുന്ന ഉത്തര്‍പ്രദേശ് ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (യു.പി.ടി.ഇ.ടി) പരീക്ഷയാണ് റദ്ദാക്കിയത്.
ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നിരവധി പേരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്.
ഒരു മാസത്തിനകം യു.പി സര്‍ക്കാര്‍ വീണ്ടും പരീക്ഷ നടത്തുമെന്ന് അഡീഷണല്‍ ഡി.ജി.പി പ്രശാന്ത് കുമാര്‍ പറഞ്ഞു.

 

Latest News