ഒറീസയില്‍ 25 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്

ഭുവനേശ്വര്‍- ഒറീസയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടത്തോടെ കോവിഡ്. മയൂര്‍ഭഞ്ച് ജില്ലയിലെ ചമക്പൂരിലെ ഗവണ്‍മെന്റ് (എസ്എസ്ഡി) ഗേള്‍സ് ഹൈസ്‌കൂളിലെ 25 വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ട സാഹചര്യത്തിലാണ് പരിശോധന നടത്തിയത്. ആര്‍ എ ടി പരിശോധനയില്‍ 25 കുട്ടികള്‍ പോസിറ്റീവായെന്ന് മയൂര്‍ഭഞ്ജിലെ ചീഫ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ രൂപവനു മിശ്ര പറഞ്ഞു. എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.'വിദ്യാര്‍ത്ഥികള്‍ ചികിത്സയിലാണ്. വിദ്യാര്‍ത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണ്. സ്‌കൂള്‍ പരിസരം അണുവിമുക്തമാക്കി, സ്ഥിതി നിയന്ത്രണവിധേയമാണ്, ഞങ്ങളുടെ മെഡിക്കല്‍ സംഘം നിരീക്ഷണം തുടരുകയാണ്' മിശ്ര കൂട്ടിച്ചേര്‍ത്തു.

 
 

Latest News