വാക്‌സിനെടുക്കാത്ത അയ്യായിരത്തോളം അധ്യാപകര്‍; വിമര്‍ശനവുമായി വി ശിവന്‍കുട്ടി

തിരുവനന്തപുരം- വാക്‌സിന്‍ എടുക്കാത്ത അധ്യാപകരെ വിമര്‍ശിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. അയ്യായിരത്തോളം അധ്യാപകര്‍ വാക്‌സിന്‍ എടുത്തിട്ടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.ചില അധ്യാപകര്‍ വാക്‌സിനെടുക്കാതെ സ്‌കൂളില്‍ വരുന്നുണ്ട്. അധ്യാപകരുടെ ഈ നടപടി സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ല. വാക്‌സിന്‍ എടുക്കാത്ത അധ്യാപകരെ സ്‌കൂളില്‍ വരാന്‍ മാനേജ്‌മെന്റ് നിര്‍ബന്ധിക്കുന്നതായും ശിവന്‍കുട്ടി ആരോപിച്ചു. 47 ലക്ഷം വിദ്യാര്‍ഥികളാണ് സംസ്ഥാനത്തുള്ളത്. കുട്ടികളുടെ ആരോഗ്യത്തിനാണ് സര്‍ക്കാര്‍ മുഖ്യ പരിഗണന നല്‍കുന്നത്. കുട്ടികളുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യുമെന്നും ശിവന്‍കുട്ടി പറഞ്ഞു.
 

Latest News