ഒമിക്രോണിന് രണ്ടാഴ്ചക്കകം വാക്‌സിൻ  കണ്ടെത്തുമെന്ന് കമ്പനികൾ

ലണ്ടൻ - ലോകത്തിന് ഭീഷണിയായ ഒമിക്രോൺ വകഭേദത്തിനുള്ള പ്രതിരോധ വാക്‌സിൻ രണ്ടാഴ്ചക്കകം പുറത്തിറക്കാനാവുമെന്ന് കമ്പനികൾ. നിലവിലെ വാക്‌സിൻ തന്നെ പുതിയ വകഭേദത്തിനും പറ്റുന്നവിധം പരിഷ്‌കരിക്കാനാവുമെന്ന് അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറും, ജർമൻ കമ്പനിയായ ബയോൺടെക്കും അറിയിച്ചു. പുതിയ വകഭേദത്തെ പ്രതിരോധിക്കാൻ കഴിയുന്ന ബൂസ്റ്റർ ഡോസ് വാക്‌സിൻ വൈകാതെ വികസിപ്പിക്കുമെന്ന് അമേരിക്കയിലെ മൊഡേണ കമ്പനി അറിയിച്ചു.
 

Latest News