റിയാദ് - ബിനാമി ബിസിനസ് സ്ഥാപനങ്ങൾ കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ അനാലിസിസ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ശക്തമായ പരിശോധനകൾ ആരംഭിച്ചതായി വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ്‌മാൻ അൽഹുസൈൻ പറഞ്ഞു. നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്താൻ സഹായിക്കുംവിധം ഡാറ്റ അനാലിസിസ് വഴി ബിനാമി ബിസിനസ് വിരുദ്ധ യജ്ഞത്തിൽ 20 ലേറെ സർക്കാർ വകുപ്പുകൾ പങ്കാളിത്തം വഹിക്കുന്നു. വാണിജ്യ മന്ത്രാലയം, വ്യവസായ മന്ത്രാലയം, സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി അടക്കമുള്ള വകുപ്പുകൾ ബിനാമി ബിസിനസ് വിരുദ്ധ പോരാട്ടത്തിൽ പങ്കാളിത്തം വഹിക്കുന്നതായും അബ്ദുറഹ്‌മാൻ അൽഹുസൈൻ പറഞ്ഞു.