Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൻആയിൽ ഡ്രോൺ നിർമാണ കേന്ദ്രങ്ങളിൽ ആക്രമണം

റിയാദ് - സൻആയിൽ ദഹ്ബാൻ ഡിസ്ട്രിക്ടിൽ ഹൂത്തി മിലീഷ്യകളുടെ നിയന്ത്രണത്തിലുള്ള ഡ്രോൺ നിർമാണ കേന്ദ്രങ്ങളും ആയുധപ്പുരകളും വ്യോമാക്രമണങ്ങളിലൂടെ തകർത്തതായി സഖ്യസേന പറഞ്ഞു. ആക്രമണങ്ങൾ ലക്ഷ്യം നേടി. ഭീഷണികൾ അവസാനിപ്പിക്കാൻ ആക്രമണങ്ങൾ തുടരും. ഹൂത്തികളുടെ ശത്രുതാപരമായ പ്രവർത്തനങ്ങളും ഭീകര നേതാക്കളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്ക് മുൻഗണന നൽകും. 
സൻആയിൽ നിയമാനുസൃത സൈനിക ലക്ഷ്യങ്ങൾക്കു നേരെയാണ് വ്യോമാക്രമണങ്ങൾ നടത്തിയത്. ഇത്തരം കേന്ദ്രങ്ങളിൽ നിന്ന് സാധാരണക്കാർ അകന്നുനിൽക്കണം. ആക്രമണങ്ങളുടെ പാർശ്വഫലങ്ങളിൽ നിന്ന് സാധാരണക്കാരെയും സിവിലിയൻ കേന്ദ്രങ്ങളും അകറ്റിനിർത്താൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായാണ് ഹൂത്തികളുടെ സൈനിക ലക്ഷ്യങ്ങൾക്കു നേരെ ആക്രമണങ്ങൾ നടത്തുന്നതെന്നും സഖ്യസേന പറഞ്ഞു. 
ഹൂത്തികളുടെ ശക്തി കേന്ദ്രമായ സഅ്ദയിൽ ബാലിസ്റ്റിക് മിസൈൽ ലോഞ്ചറും സഖ്യസേന തകർത്തു. ആസന്നമായ ആക്രമണത്തിന് തൊട്ടുമുമ്പാണ് മിസൈൽ ലോഞ്ചർ വ്യോമാക്രമണത്തിലൂടെ സഖ്യസേന തകർത്തത്. വെള്ളിയാഴ്ച പുലർച്ചെ സൻആയിൽ പ്രസിഡൻഷ്യൽ പാലസിനു നേരെ നടത്തിയ ആക്രമണത്തിന്റെ വിശദാംശങ്ങൾ വ്യക്തമാക്കുന്ന ഫോട്ടോകൾ സഖ്യസേന പുറത്തുവിട്ടു. പ്രസിഡൻഷ്യൽ പാലസിനു തെക്ക് അണ്ടർ ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന രഹസ്യ സൈനിക കേന്ദ്രവുമായി പ്രസിഡൻഷ്യൽ പാലസിന് ബന്ധമുള്ളതായി ഇന്റലിജൻസ്, സാറ്റലൈറ്റ് ഫോട്ടോകൾ വ്യക്തമാക്കുന്നു. സഖ്യസേനാ ആക്രമണത്തിനു ശേഷം രഹസ്യ കേന്ദ്രത്തിൽ നിന്ന് നീക്കം ചെയ്യുകയായിരുന്ന ആയുധങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന്റെ അനന്തരഫലങ്ങൾ വ്യക്തമാക്കുന്ന ഫോട്ടോകളും സഖ്യസേന പുറത്തുവിട്ടിട്ടുണ്ട്. മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്ന ബാലിസ്റ്റിക് മിസൈൽ സഖ്യസേന വ്യോമാക്രമണത്തിലൂടെ തകർത്തതിന്റെ വീഡിയോയും സഖ്യസേന പുറത്തുവിട്ടു. 
മാരിബിൽ ഇരുപത്തിനാലു മണിക്കൂറിനിടെ സഖ്യസേന നടത്തിയ ആക്രമണങ്ങളിൽ 90 ലേറെ ഹൂത്തി ഭീകരർ കൊല്ലപ്പെടുകയും 12 സൈ
 

Latest News