ന്യൂദല്‍ഹി- കോണ്‍ഗ്രസിന്റെ പോസ്റ്ററുകള്‍ കീറിക്കളഞ്ഞ സൗത്ത് ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ജീവനക്കാരെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ആസിഫ് മുഹമ്മദ് ഖാന്‍ അടിച്ച് ഏത്തമിടിച്ചു. വടി ഉപയോഗിച്ച് ആസിഫ് ഖാന്‍ നാലു ജീവനക്കാരെ അടിക്കുകയും ഏത്തമിടിക്കുകയും ചെയ്യുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തു വന്നു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരനാണ് ആസിഫ് ഖാന്‍. വിഡിയോ വൈറലായതോടെ മുനിസിപ്പൽ അധികൃതർ നൽകിയ പരാതിയെ തുടർന്ന് ആസിഫ് ഖാനെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. തെക്കു കിഴക്കൻ ദൽഹിയിലെ ഷഹീൻ ബാഗ് പ്രദേശത്തെ തന്റെ വീടിനു സമീപം പതിച്ച കോണ്‍ഗ്രസിന്റെ പേസ്റ്ററുകള്‍ കീറിക്കളഞ്ഞതിനാണ് മുനിസിപ്പല്‍ ജീവനക്കാരോട് ആസിഫ് ഖാന്‍ മോശമായി പെരുമാറിയത്. അതേസമയം ഇവര്‍ മുനിസിപ്പല്‍ ജീവനക്കാരാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് ആസിഫ് ഖാന്‍ പറഞ്ഞു.
കുറച്ചു കാലമായി താന്‍ എന്റെ വീടിനു സമീപം പതിക്കുന്ന കോണ്‍ഗ്രസിന്റെ ബോർഡുകളും പോസ്റ്ററുകളും ഉടന്‍ നീക്കം ചെയ്യുകയാണ്. എന്നാല്‍ എഎപി എംഎല്‍എയുടെ പോസ്റ്ററുകള്‍ തൊടുന്നില്ല. കോണ്‍ഗ്രസിന്റെ ബോര്‍ഡുകളും പോസ്റ്ററുകളും മാത്രം നീക്കുകയും മറ്റു പാര്‍ട്ടികളുടേത് തൊടാതിരിക്കുകയും ചെയ്യുന്നത് എന്താണ് അവരോട് ചോദിച്ചപ്പോള്‍ മറുപടി ഇല്ല. അവരെ ഒരു പാഠം പഠിപ്പിച്ചുവിട്ടു. അവര്‍ ആരാണെന്ന് എനിക്ക് അറിയില്ലായിരുന്നു- ആസിഫ് ഖാന്‍ പറഞ്ഞു.
BREAKING: Former Congress MLA from Okhla, Delhi Asif Mohammed Khan arrested by Delhi Police on charges of caning and assaulting Municipal Corporation workers.
— Gaurav Jha (@gjha88) November 27, 2021
Earlier, these SDMC officials had stopped Khan from putting up his posters at restricted spots. pic.twitter.com/v6pij2uGEs