Sorry, you need to enable JavaScript to visit this website.

കോട്ടയം കോത്തലയില്‍ നിന്നും കാണാതായ കുട്ടികളുടെ  സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്ത്, സഹോദരിമാര്‍  ബസ് സ്റ്റാന്റില്‍ എത്തി

കോട്ടയം- കോട്ടയം പാമ്പാടി കോത്തലയില്‍ നിന്നും കാണാതായ പെണ്ടകുട്ടികളെ ഇനിയും കണ്ടെത്താനായില്ല. പെണ്‍കുട്ടികള്‍ കോട്ടയം നാഗമ്പടം ബസ് സ്റ്റാന്റില്‍ എത്തിയ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കാണാതായ പെണ്‍കുട്ടികള്‍ക്കൊപ്പം മറ്റൊരു പെണ്‍കുട്ടി കൂടി ദൃശ്യങ്ങളിലുണ്ട്. ഇതോടെ സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിയ്ക്കുകയാണ്. കുട്ടികള്‍ പുറത്ത് നിന്ന് ആരുടെയെങ്കിലും പ്രേരണയോടെയാണ് സ്ഥലം വിട്ടതെന്നും സംശയമുയര്‍ന്നിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ടേടെയാണ് കോത്തല സ്വദേശികളായ സഹോദരിമാരെ കാണാതായത്.മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവരെ കണ്ടെത്താനാവെത വന്നതോടെയാണ് ജില്ലയിലെ വിവിധ ബസ് സ്റ്റാന്റുകളിലയും റെയില്‍വേസ്‌റ്റേഷനിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചത്. ഈ പരിശോധനയിലാണ് കോട്ടയത്ത്‌നിന്നുള്ള ദൃശ്യങ്ങള്‍ ലഭിച്ചത്. സഹോദരിമാര്‍ക്കൊപ്പമുള്ള കുട്ടിയെയും പോലീസ് തിരിച്ചറിഞ്ഞിട്ടിട്ടുണ്ട്. കാണാതായ കുട്ടികളുടെ സഹോദരിയാണ് ഈ പെണ്‍കുട്ടിയെന്ന് കണ്ടെത്തിയിട്ടുണ്ട്.ഈ കുട്ടിയെ വിളിച്ചുവരുത്തി പോലീസ് ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ സഹോദരിമാരുടെ തിരോധാനവുമായി ബന്ധപ്പെട്ട് തനിയ്‌ക്കൊന്നുമറിയില്ലെന്ന നിലപാടാണ് കുട്ടി സ്വീകരിയ്ക്കുന്നത്. മാതാപിതാക്കളുടെ സാന്നിധ്യ്ത്തിലും കുട്ടിയെ ചോദ്യം ചെയ്‌തെങ്കിലും കാര്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
പെണ്‍കുട്ടികളെ കാണാതായ സ്ഥലത്തിന് സമീപത്തുനിന്നും രണ്ടു യുവാക്കളെയും കാണാതായതായി പരാതി ലഭിച്ചിട്ടുണ്ട്.ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

Latest News