Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സന്നദ്ധ പ്രവർത്തനങ്ങളിൽ മാതൃകയായ ബഖാല കൂട്ടായ്മ അഞ്ചാം വർഷത്തിലേക്ക്

ജിദ്ദ ബഖാല കൂട്ടായ്മയുടെ അഞ്ചാം വാർഷികാഘോഷ ചടങ്ങ്.  

ജിദ്ദ - ജീവകാരുണ്യ, സന്നദ്ധ പ്രവർത്തനങ്ങളിലൂടെ മലയാളികൾക്കിടയിൽ പ്രശസ്തമായ ജിദ്ദ ബഖാല കൂട്ടായ്മ അഞ്ചാം വർഷത്തിലേക്ക് പ്രവേശിച്ചു. ഫിറോസ് പാറക്കോടൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജമാൽ കണ്ണിയൻ അധ്യക്ഷനായിരുന്നു. ഷാജഹാൻ ബാവ, സാജിദ് അത്തോളി, ഉമ്മർ സി.ടി, ഷബീർ നൗഫ് എന്നിവർ ആശംസകൾ നേർന്നു. കൂട്ടായ്മക്ക് വേണ്ടി നടത്തിയ നിസ്വാർത്ഥ സേവനം മാനിച്ച് അഷ്റഫ് കൂളത്തിനെ പൊന്നാടയണിയിച്ചു. 25 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഇബ്രാഹിം പാങ്ങിന് ചടങ്ങിൽ യാത്രയയപ്പ് നൽകി.
വരും വർഷങ്ങളിൽ ജിദ്ദയിലും നാട്ടിലും അർഹതപെട്ട കൂടുതൽ പേരിലേക്ക് സന്നദ്ധ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഏറെ പ്രതിസന്ധികൾക്കിടയിലൂടെ കടന്നുപോവുന്ന ബഖാല മേഖലക്ക് കൈത്താങ്ങായി എന്നും കൂട്ടായ്മ മുൻപന്തിയിലുണ്ടാവുമെന്നും അവർ കൂട്ടിച്ചേർത്തു. 
ഡോ. മിർസാന, സഫർ, അസൈനാർ, റിയാസ്, ബൈജു എന്നിവർ നയിച്ച ഇശൽരാവ് ഗാനമേള ചടങ്ങിന് മിഴിവേകി. സെക്രട്ടറി ഹസ്സൻകുട്ടി അരിപ്ര സ്വാഗതവും സബാഹ് കണ്ണൂർ നന്ദിയും പറഞ്ഞു.


 

Tags

Latest News