Sorry, you need to enable JavaScript to visit this website.

നീരവിന്റെ ബ്രാന്‍ഡ് അസംബാസഡര്‍; നടി പ്രിയങ്ക നിയവിദഗ്ധരുമായി ചര്‍ച്ചയില്‍

മുംബൈ- പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് കോടികള്‍ തട്ടിയ നീരവ് മോഡിക്കെതിരേ ബോളിവുഡ് നടി പ്രിയങ്കാ ചോപ്ര പരാതി നല്‍കിയിട്ടില്ലെന്നും ബ്രാന്‍ഡ് അംബാസഡര്‍ കരാറില്‍നിന്ന് ഒഴിവാകുന്നതിന് അവര്‍ നിയമവിദഗ്ധരുമായി ആലോചിക്കുകയാണെന്നും വിശീദകരണം. നീരവിനെതിരെ പ്രിയങ്ക കോടതിയെ സമീപിച്ചുവെന്ന വാര്‍ത്തകള്‍ അഭ്യൂഹം മാത്രമാണെന്ന് അവരുടെ വക്താവ് അറിയിച്ചു.


നീരവ് മോഡിയുടെ വജ്രവ്യാപാരത്തിന്റെ ബ്രാന്‍ഡ് അംബാസഡറാണ് പ്രിയങ്ക. ഈ വകയില്‍ തനിക്ക് നീരവ് മോഡി വന്‍തുക പ്രതിഫലം നല്‍കാനുണ്ടെന്ന് വ്യക്തമാക്കി അവര്‍ നിയമനടപടിക്കൊരുങ്ങുന്നുവെന്നായിരുന്നു വാര്‍ത്ത. 2017 ജനുവരി മുതലാണ് പ്രിയങ്കാ ചോപ്ര നീരവ് മോഡിയുടെ ബ്രാന്‍ഡ് അംബാസഡറാകുന്നത്. 
നീരവ് മോഡിയുമായുള്ള ബന്ധം വിച്ഛേദിച്ചിട്ടുണ്ടെന്ന് പ്രിയങ്കാ ചോപ്ര പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ഇന്ത്യയെ ആഗോള വിപണിയില്‍ എത്തിക്കുക എന്ന ലക്ഷ്യവുമായാണ് താന്‍ നീരവ് മോഡിയുമായി കൈകോര്‍ക്കുന്നതെന്നാണ് ബ്രാന്‍ഡ് അംബാസഡറായശേഷം പ്രിയങ്ക പറഞ്ഞിരുന്നത്. 
സമാനമനസ്‌കരുടെ ഒത്തുചേരല്‍ എന്നായിരുന്നു ഈബന്ധത്തെ അന്ന് പ്രിയങ്ക വിശേഷിപ്പിച്ചത്. ഇതിനുമുമ്പ് ബോളിവുഡ് താരം ലിസ ഹെയ്ഡനായിരുന്നു നീരവ് മോദിയുടെ ബ്രാന്‍ഡ് അംബാസഡര്‍. പ്രിയങ്കയ്ക്കുപുറമേ ബോളിവുഡ് താരം സിദ്ധാര്‍ഥ് മല്‍ഹോത്രയും നീരവിനെതിരേ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പ്രിയങ്കക്കൊപ്പം ബ്രാന്‍ഡ് അംബാസഡറായ വകയില്‍ തനിക്കും വന്‍തുക പ്രതിഫലം നല്‍കാനുണ്ടെന്ന് കാണിച്ചാണ് സിദ്ധാര്‍ഥ് മല്‍ഹോത്രയും കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.

Latest News