Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അനാഥകളുടെ ഗ്രാന്റ് അപേക്ഷകൾ  സ്വീകരിക്കാത്തതിൽ പ്രതിഷേധം

തലശ്ശേരി- അനാഥ കുട്ടികളുടെ ഗ്രാന്റിനുള്ള അപേക്ഷകൾ സാമൂഹിക നീതി വകുപ്പ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ സ്വീകരിക്കാത്തതിൽ മുസ്‌ലിം ഓർഫനേജ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സർക്കാർ ഗ്രാന്റ് നൽകുന്നതിന് ഉത്തരവ് ലഭിച്ചിട്ടില്ലെന്ന കാരണം പറഞ്ഞ് അനാഥാലയങ്ങളിലെ നൂറുകണക്കിന് മക്കളുടെ ഗ്രാന്റ് തടഞ്ഞു വെക്കുന്നത് മനുഷ്യത്വരഹിതമായ സമീപനമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. യതീംഖാനകൾ ഉൾപ്പെടെയുള്ള വഖഫ് സ്ഥാപനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ബോർഡിലെ നിയമനം പി.എസ്.സിക്ക് വിട്ട സർക്കാർ നടപടി പുനഃപരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ടി.എ തങ്ങൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. പി.വി സൈനുദ്ദീൻ, സി.എച്ച് മൊയ്തു ഹാജി, കെ.സലാം ഹാജി, കെ.എൻ മുസ്തഫ, ഷമീമ ഇസ്‌ലാഹിയ, കെ.കെ അഹ്‌മദ് ഹാജി, കെ.എൻ അബ്ദുസത്താർ എന്നിവർ പ്രസംഗിച്ചു.
 

Latest News