Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ നിന്നുള്ള രാജ്യാന്തര വിമാന സര്‍വീസ് ഡിസംബര്‍ 15ന് പുനരാരംഭിക്കും

ന്യൂദല്‍ഹി- ഇന്ത്യയില്‍ നിന്നും തിരിച്ചുമുള്ള ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ യാത്രാ വിമാന സര്‍വീസുകള്‍ ഡിസംബര്‍ 15ന് പുനരാരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഈ സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. അവശ്യ ചരക്കുകള്‍ എത്തിക്കുന്നതിനും വിദേശത്തു നിന്നുള്ളവരെ തിരിച്ചെത്തിക്കുന്നതിനുമുള്ള സര്‍വീസുകളും മാത്രമാണ് അനുവദിച്ചിരുന്നത്. കോവിഡ് വ്യാപനവും കേസുകളും ക്രമേണ കുറഞ്ഞതോടെ വിദേശത്തേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് എയര്‍ ബബിള്‍ സംവിധാനം ഏര്‍പ്പെടുത്തി ഇളവുകള്‍ നല്‍കിയിരുന്നു.
 

Latest News