ഭര്‍ത്താവ് പ്ലസ് ടു വിദ്യാര്‍ഥി, ഭര്‍തൃപിതാവ് പീഡിപ്പിച്ചതായി യുവതി

ഭോപ്പാല്‍- പന്ത്രണ്ടാം ക്ലാസുകാരനായ ഭര്‍ത്താവ് സ്‌കൂളില്‍പോയ സമയത്ത് ഭര്‍തൃപിതാവ് ലൈംഗികമായി പീഡിപ്പിച്ചതായി യുവതി. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം. യുവതി നല്‍കിയ പരാതിയില്‍ ഭര്‍തൃ പിതാവിനെതിരെ പോലീസ് കേസെടുത്തു.

രാജസ്ഥാന്‍ സ്വദേശിനിയായ 21കാരി ഗുണയില്‍ നിന്നുള്ള 22കാരനെയാണ് വിവാഹം കഴിച്ചത്.
യുവതിയുടെ ഭര്‍ത്താവ് ഗുണ ടൗണിലെ സ്‌കൂളിലാണ് പഠിക്കുന്നത്. ഇയാള്‍ ഗ്രാമത്തില്‍ നിന്ന് ദിവസവും സ്‌കൂളിലേക്ക് പോകുമായിരുന്നു. ഭര്‍ത്താവ് സ്‌കൂളില്‍ പോയിരുന്ന സമയത്താണ് ഭര്‍തൃപിതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് യുവതി പരാതിയില്‍ പറഞ്ഞു. ഭര്‍ത്താവിനൊപ്പമാണ് യുവതി പരാതി നല്‍കാന്‍ പോലീസ് സ്‌റ്റേഷനിലെത്തിയത്.

സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയെന്നും  പ്രതി നിയമവിരുദ്ധമായി നിരവധി ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു.

 

Latest News