Sorry, you need to enable JavaScript to visit this website.

സി.ഐക്കെതിരായ നടപടി വൈകിഉദിച്ച വിവേകം, സമരത്തിന്റെ വിജയമെന്നും കോണ്‍ഗ്രസ്

കൊച്ചി- ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമവിദ്യാര്‍ഥിനി മോഫിയ പര്‍വീണ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ സി.ഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്ത തീരുമാനം വൈകിഉദിച്ച വിവേകമാണെന്ന്  കോണ്‍ഗ്രസ്. ആലുവ ഈസ്റ്റ് സ്‌റ്റേഷനില്‍ നടത്തി വന്ന രാപ്പകല്‍ സമരം വിജയം കണ്ടതായും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള സമരത്തിന്റെ വിജയമാണിതെന്ന്  പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാറിന്റെ തെറ്റ് തിരുത്തിയത് കോണ്‍ഗ്രസ് നടത്തിവന്ന സമരമാണ്. സ്ത്രീ സുരക്ഷയ്ക്കായി വിട്ടുവിഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നതിനു പകരം കേരളത്തിലെ പോലീസ് സ്‌റ്റേഷനുകളില്‍ പരാതി പറയുന്നവര്‍ അപമാനിക്കപെടുന്ന നിലയാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.  
കേരളത്തില്‍ പല പലയിടങ്ങളിലും പാര്‍ട്ടി ജില്ലാ കമ്മിറ്റികള്‍ സര്‍ക്കാര്‍ എടുക്കേണ്ട തീരുമാനങ്ങള്‍ എടുക്കുന്ന നിലയാണ്. കേരളത്തില്‍ അക്രമങ്ങള്‍ വര്‍ധിക്കുകയാണ്. പരാതി പറയുന്നവര്‍ അപമാനിക്കപെടുന്നു. ഇത്തരം സംഭവങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ല- പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

ആലുവയിലെ മോഫിയയുടെ കുടുംബത്തിന് വേണ്ടി കോണ്‍ഗ്രസ് നടത്തിയ പോരാട്ടത്തിനൊപ്പം നിന്നവര്‍ക്ക് നന്ദിയെന്ന് ബെന്നി ബെഹന്നാന്‍ എം.പി പറഞ്ഞു. നടപടിയ്ക്ക് പിന്നാലെ സമരം അവസാനിപ്പിച്ചു.
 വൈകിയെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിച്ചതില്‍ സന്തോഷം. അന്‍വര്‍ സാദത്ത് തുടങ്ങിയ സമരത്തില്‍ വിവിധ ജനപ്രതിനിധികള്‍ പങ്കാളിയായി. മൂന്ന് ദിവസം നീണ്ടു നിന്ന പ്രതിഷേധത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തുവെന്നും പൊതുജനങ്ങളുടെ സഹകരണമാണ് കരുത്തായതെന്നും അദ്ദേഹം പറഞ്ഞു.  മാധ്യമങ്ങളുടെ പിന്തുണ പൊതു ജനാഭിപ്രായം രൂപപ്പെടുത്താന്‍ സഹായിച്ചതായും ബെന്നി ബെഹന്നാന്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍ മോഫിയയുടെ കുടുംബവുമായി സംസാരിച്ചതിനു പിന്നാലെയാണ് സി.ഐയെ സസ്‌പെന്‍ഡ് ചെയ്ത്. സിഐക്കെതിരെ വകുപ്പുതല അന്വേഷണ

 

Latest News