Sorry, you need to enable JavaScript to visit this website.

മോഫിയയുടെ ആത്മഹത്യ; സി.ഐ സുധീറിന് സസ്‌പെൻഷൻ

തിരുവനന്തപുരം- ആലുവ ഈസ്റ്റ് സി.ഐ സി.എൽ സുധീറിനെ സസ്‌പെന്റ് ചെയ്തു. നിയമവിദ്യാർഥിനി മോഫിയ പർവീൺ ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്ഥനാണ് സി.ഐ സുധീർ. കൊച്ചി റേഞ്ച് ഡി.ഐ.ജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ. ഉദ്യോഗസ്ഥന്റെ ഭാഗത്ത് വീഴ്ച വന്നതായി ഡി.ഐ.ജി നൽകിയ റിപ്പോർട്ടിലുണ്ട്. നേരത്തെയും സമാനമായ സംഭവങ്ങളിൽ ഉദ്യോഗസ്ഥൻ തെറ്റായ രീതിയിൽ പ്രവർത്തിച്ചുവെന്ന കണ്ടെത്തലും ഡി.ഐ.ജിയുടെ റിപ്പോർട്ടിലുണ്ട്.
 

Latest News