Sorry, you need to enable JavaScript to visit this website.

പുതിയ കോവിഡ് സൂപ്പര്‍മ്യൂട്ടന്റ് വേരിയന്റ്: 6 ആഫ്രിക്കന്‍  രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ബ്രിട്ടനില്‍ വിലക്ക്

ലണ്ടന്‍-യൂറോപ്പില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരവെ കടുത്ത ആശങ്ക ഉയര്‍ത്തി ആഫ്രിക്കയിലെ മാരകമായ സൂപ്പര്‍ മ്യൂട്ടന്റ്. കോവിഡിനെ നിയന്ത്രണത്തിലാക്കാം എന്ന ആത്മവിശ്വാസത്തിലിരുന്ന ബ്രിട്ടനെപ്പോലും ഇത് കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. സൂപ്പര്‍ മ്യൂട്ടന്റ് കോവിഡ് വേരിയന്റ് വാക്‌സിനുകളുടെ ശേഷി 40 ശതമാനമെങ്കിലും കുറയ്ക്കുന്നതായി കണ്ടെത്തിയതോടെയാണ് ആശങ്ക വ്യാപിക്കുന്നത്. ഇതിന്റെ ഫലമായി സൗത്ത് ആഫ്രിക്ക ഉള്‍പ്പെടെ ആറ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യുകെ നിരോധനം ഏര്‍പ്പെടുത്തി.
ബി.1.1.529 വേരിയന്റ് 30ലേറെ രൂപമാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് വിദഗ്ധര്‍ വിശദമാക്കി. നിലവില്‍ അപകടം സൃഷ്ടിച്ച ഡെല്‍റ്റയുടെ ഇരട്ടി മാരകമാണ് ഈ വേരിയന്റ്. ഇതോടെ വാക്‌സിനുകളെ കൂടുതല്‍ പ്രതിരോധിക്കാനും, മുന്‍ വേര്‍ഷനുകളേക്കാള്‍ വേഗത്തില്‍ വ്യാപിക്കുകയും ചെയ്യുമെന്നാണ് ഗവേഷകര്‍ ഭയക്കുന്നത്. വരും ദിവസങ്ങളില്‍ ഈ വേരിയന്റിന് ലോകാരോഗ്യ സംഘടന 'നൂ' എന്ന പേരിടുമെന്നാണ് കരുതുന്നത്. സൗത്ത് ആഫ്രിക്കയില്‍ വന്‍തോതില്‍ ഇന്‍ഫെക്ഷന്‍ ഉയര്‍ത്തിയ ശേഷം മൂന്ന് രാജ്യങ്ങളിലേക്ക് പടരുകയും ചെയ്തിട്ടുണ്ട്. ഹോങ്കോംഗ്, ബോട്‌സ്വാന എന്നിവിടങ്ങള്‍ ഉള്‍പ്പെടെയാണ് പുതിയ വേരിയന്റ് എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇതിന്റെ  ഭാഗമായാണ് സൗത്ത് ആഫ്രിക്ക, നമീബിയ, ലെസോത്തോ, ബോട്‌സ്വാന, എസ്വാതിനി, സിംബാംബ്‌വേ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ വെള്ളിയാഴ്ച ഉച്ച മുതല്‍ സസ്‌പെന്‍ഡ് ചെയ്യുന്നതായി ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ്. പ്രഖ്യാപിച്ചത്. ഈ ആറ് രാജ്യങ്ങളും റെഡ് പട്ടികയില്‍ ഇടംപിടിക്കുകയും ചെയ്തു. ശാസ്ത്രജ്ഞര്‍ പുതിയ വേരിയന്റിനെ കുറിച്ച് ആശങ്കപ്പെടുന്ന സാഹചര്യത്തിലാണ് കടുത്ത നടപടിയെന്ന് സാജിദ് ജാവിദ് വ്യക്തമാക്കി.


 

Latest News