Sorry, you need to enable JavaScript to visit this website.

നിയമസഭ കയ്യാങ്കളി കേസ്: വക്കീല്‍ ഫീസ് ഇനത്തില്‍  സര്‍ക്കാര്‍ ചെലവിട്ടത് 16.5 ലക്ഷം രൂപ

തിരുവനന്തപുരം- നിയമസഭ കയ്യാങ്കളി കേസ് വാദിക്കാന്‍ ഫീസ് ഇനത്തില്‍ സര്‍ക്കാര്‍ ചെലവാക്കിയത് ലക്ഷങ്ങള്‍. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അഡ്വ.രഞ്ജിത് കുമാറാണ് കേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായത്. വക്കീല്‍ ഫീസ് ആവശ്യപ്പെട്ടുള്ള ബില്ലുകള്‍ അഭിഭാഷകന്‍ സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. എന്നാല്‍, തുക അഭിഭാഷകന് നല്‍കിയിട്ടില്ലെന്നാണ് അഡ്വക്കറ്റ് ജനറലിന്റെ കാര്യാലയത്തില്‍ നിന്ന് വിവാരവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ പറയുന്നത്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2015 മാര്‍ച്ച് 13നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കെ.എം മാണിയുടെ ബജറ്റ് അവതരണത്തോട് അനുബന്ധിച്ച് അന്ന് പ്രതിപക്ഷമായിരുന്ന ഇടത് നേതാക്കള്‍ സഭയില്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. നിലവിലെ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഉള്‍പ്പെടെ ആറ് ഇടത് നേതാക്കള്‍ നിയമസഭയില്‍ അക്രമം നടത്തിയ കേസ് സര്‍ക്കാരിന് നാണക്കേടായി മാറിയിരുന്നു.
 

Latest News