ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് നേരിട്ട് വിമാനസർവീസ്, ഡിസംബർ ഒന്ന് മുതൽ

ജിദ്ദ- ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സർവീസ്  ആരംഭിക്കുന്നു. ഡിസംബർ ഒന്നു മുതൽ സർവീസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യക്ക് പുറമെ, പാക്കിസ്ഥാൻ, ബ്രസീൽ, വിയറ്റ്‌നാം, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നും സൌദിയിലേക്ക് നേരിട്ട് സർവീസുണ്ട്. പതിനാലു ദിവസത്തെ ക്വാറന്റീൻ ആവശ്യമില്ലെന്നും സൗദിയിൽ എത്തിയ ശേഷം അഞ്ചു ദിവസത്തെ ക്വാറന്റീൻ മതിയെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദിയിൽനിന്ന് രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ ആവശ്യമില്ല. അതേസമയം, മറ്റു രാജ്യങ്ങളിൽനിന്ന് രണ്ടു ഡോസ് സ്വീകരിച്ചവർക്ക് ക്വാറന്റീൻ നിർബന്ധമാണ്.

Tags

Latest News