Sorry, you need to enable JavaScript to visit this website.

ഗൂഗിൽ പേയുടെ ക്യൂആർ കോഡ് മാറ്റി പണം തട്ടിയ ആൾ പിടിയിൽ

 കോട്ടയം-  ഹോട്ടൽ ഉടമയുടെ ഗൂഗിൾ പേയുടെ ക്യൂആർ കോഡിനു പകരം സ്വന്തം കോഡ് ഡിസ്പ്‌ളേ ചെയ്തു പണം തട്ടിയ വിരുതനെ ഉടമ തന്നെ കുരുക്കി. തട്ടിപ്പ് പിടികൂടി പ്രതിയെ പോലീസിൽ ഏൽപ്പിച്ചു. ഗൂഗിൽ പേയുടെ ക്യൂആർ കോഡ് മാറ്റി പണം തട്ടിയെടുത്തയാളെ കോട്ടയം ഈസ്റ്റ് പോലീസാണ് അറസ്റ്റു ചെയ്തതത്. തൃശൂർ കണ്ടാശങ്കടവ് പനയ്ക്കൽ ബിനോജ് കൊച്ചുമോനെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം കളത്തിപ്പടിയിലെ ഷഫ് മാർട്ടിൻ റസ്റ്റോറൻറിലെ മാനേജരായ ബിനോജ് റസ്റ്റോറൻറിലെ ഗൂഗിൽ പേ യുടെ ക്യൂആർ കോഡിനു പകരം സ്വന്തം അക്കൗണ്ടിന്റെ ക്യൂആർ കോഡ് ഫ്രണ്ട് ഡെസ്‌കിൽ പ്രദർശിപ്പിക്കുകയായിരുന്നു.
കസ്റ്റമേഴ്‌സ് ഗൂഗിൽ പേ വഴി സ്‌കാൻ ചെയ്തു നൽകിയിരുന്ന പണമാണ് ഇയാൾ തട്ടിയെടുത്തിരുന്നത്. ഏതാനും ദിവസങ്ങളായി ക്യൂആർ കോഡ് വഴി ലഭിച്ചിരുന്ന പണത്തിൽ കുറവു വന്നതോടെ ഉടമയ്ക്കു സംശയം തോന്നുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. എന്നാൽ, ഭക്ഷണം കഴിക്കാൻ എത്തുന്നവരിൽ പലരും പണം ഗൂഗിൽ പേ വഴി നൽകുന്നതു കണ്ടതോടെ സംശയമായി.
തുടർന്നു സുഹൃത്തിനെ ഭക്ഷണം കഴിക്കുന്നതിനായി ഹോട്ടലിലേക്ക് അയയ്ക്കുകയായിരുന്നു. പണം ഗൂഗിൽ പേ വഴി നൽകിയശേഷം ബില്ല് നിർബന്ധമായി വാങ്ങി ഉടമയെ അറിയിച്ചു. ഇതോടെയാണ് തട്ടിപ്പ് മനസിലായത്. ഉടമയുടെ പരാതിയിൽ കോട്ടയം ഈസ്റ്റ് എസ്എച്ച്ഒ റിജോ പി. ജോസഫ്, എസ്‌ഐ അനീഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.


 

Latest News