Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സുഡാന്‍ തലസ്ഥാനത്ത് വീണ്ടും പ്രതിഷേധ പ്രകടനം, ആയിരങ്ങള്‍ തെരുവില്‍

ഖാര്‍ത്തൂം- സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമിലും മറ്റ് നഗരങ്ങളിലും ആയിരക്കണക്കിന് ആളുകള്‍ രാജ്യത്തിന്റെ സൈനിക മേധാവികള്‍ക്ക് മേല്‍ സമ്മര്‍ദ്ദവുമായി പ്രതിഷേധ പ്രകടനം നടത്തി.

തലസ്ഥാനത്തെ ഇരട്ട നഗരമായ ഒംദുര്‍മാനില്‍, കഴിഞ്ഞ മാസത്തെ അട്ടിമറിയെ എതിര്‍ത്ത പ്രകടനക്കാര്‍ക്ക് നേരെ സുരക്ഷാ സേന കണ്ണീര്‍ വാതകം പ്രയോഗിച്ചു.

കഴിഞ്ഞ ആഴ്ചകളില്‍ സുഡാനീസ് സുരക്ഷാ സേനയാല്‍ കൊല്ലപ്പെട്ട ഡസന്‍ കണക്കിന് സഹപ്രവര്‍ത്തകര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ അവര്‍ റാലി നടത്തിയിരുന്നു.
പ്രധാനമന്ത്രി അബ്ദുല്ല ഹംദോക്കിനെ സ്ഥാനത്തേക്ക് പുനരവരോധിച്ച സൈന്യവുമായുള്ള സമീപകാല കരാറിനെയും അവര്‍ അപലപിച്ചു.
സൈന്യവുമായി കരാര്‍ ഒപ്പിടാനുള്ള ഹംദോക്കിന്റെ തീരുമാനത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും സുഡാനിലെ ശക്തമായ പ്രതിഷേധ പ്രസ്ഥാനവും എതിര്‍ക്കുകയാണ്.
ചിലര്‍ ഇതിനെ വഞ്ചന എന്ന് വിശേഷിപ്പിക്കുകയും അട്ടിമറിക്ക് രാഷ്ട്രീയ മറ നല്‍കി എന്ന് വിമര്‍ശിക്കുകയും ചെയ്തു.

 

 

Latest News