സ്ത്രീധനത്തിന് വെച്ച പണം കൊണ്ട് വനിതകള്‍ക്കായി ഹോസ്റ്റല്‍, സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം

ജയ്പൂര്‍- സ്ത്രീധനവും സ്ത്രീധന മരണങ്ങളും കേട്ടുതഴമ്പിച്ച കാതുകളിലേക്ക് ഒരു സദ് വാര്‍ത്ത രാജസ്ഥാനില്‍നിന്ന്.

തനിക്ക് സ്ത്രീധനത്തിനായ കരുതിയ തുക പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മാണത്തിന് നല്‍കാന്‍ വധു പിതാവിനോട് ആവശ്യപ്പെടുകയായിരുന്നു. ബാര്‍മര്‍ സ്വദേശിയായ കിഷോര്‍ സിംഗ് കാനോഡ് മകള്‍ അഞ്ജലിയുടെ ആഗ്രഹം സാധിച്ചുകൊടുത്തു.  നവംബര്‍ 21 നായിരുന്നു പ്രവീണ്‍ സിംഗുമായുള്ള അഞ്ജലിയുടെ വിവാഹം.

തനിക്ക് കരുതിവെച്ചിരിക്കുന്ന സ്ത്രീധനം പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മാണത്തിന് സംഭാവന ചെയ്യണമെന്ന് വിവാഹത്തിന് മുന്‍പേ തന്നെ അഞ്ജലി പിതാവിനോടു പറഞ്ഞിരുന്നു. കിഷോര്‍ സിംഗ് ഇതിന് സമ്മതം മൂളുകയും മകളുടെ ആഗ്രഹപ്രകാരം പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മാണത്തിനായി 75 ലക്ഷം രൂപ നല്‍കുകയും ചെയ്തു.
അഞ്ജലിയുടെയും പിതാവിന്റെയും നല്ല തീരുമാനം സോഷ്യല്‍ മീഡിയയില്‍ വലിയ അഭിനന്ദനത്തിന് കാരണമായി.

 

 

Latest News