Sorry, you need to enable JavaScript to visit this website.
Tuesday , January   18, 2022
Tuesday , January   18, 2022

അമ്മാവനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു, 31 വര്‍ഷത്തിനുശേഷം പിടിയില്‍

കണ്ണൂര്‍- വ്യക്തിവിരോധത്തിന്റെ പേരില്‍  അമ്മാവനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി 31 വര്‍ഷത്തിനു ശേഷം പിടിയിലായി. വളപട്ടണം പുതിയമഠത്തില്‍ വീട്ടില്‍ അഷ്‌റഫിനെ(59)യാണ് വളപട്ടണം സ്‌റ്റേഷന്‍ ഇന്‍ സ്‌പെക്ടര്‍ എം.രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.
1990 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വ്യക്തി വിരോധത്തിന്റെ പേരില്‍ അമ്മാവനായ ഹക്കീമിനെ അഷ്‌റഫ് വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ അഷ്‌റഫിനെ കോടതി പിടികിട്ടാപ്പു ള്ളിയായി പ്രഖ്യാപിച്ചിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Latest News