Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നാഷണൽ ടാലന്റ് സെർച്ച് പരീക്ഷക്ക് അപേക്ഷിക്കാം 

ആകർഷണീയമായ സ്‌കോളർഷിപ്പുകൾക്ക് അവസരമൊരുക്കുന്ന നാഷണൽ ടാലന്റ് സെർച്ച് പരീക്ഷക്ക്  അപേക്ഷിക്കാനുള്ള തീയതി നീട്ടി. ടാലന്റ് സെർച്ച് എക്‌സാമിനേഷന് സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, കേന്ദ്രീയ വിദ്യാലയം, നവോദയ വിദ്യാലയം, സി ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങിയ അംഗീകൃത സ്‌കൂളുകളിലെ പത്താം ക്ലാസ് വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഓൺലൈനായി ഫീസടക്കാൻ നവംബർ 30 വരെയും ഓൺലൈനായി അപേക്ഷ സമർപ്പിക്കുവാൻ ഡിസംബർ രണ്ടു വരെയും സമയമുണ്ട്. എൻ.ടി.എസ്.ഇയുടെ ഒന്നാം ഘട്ടത്തിൽ യോഗ്യത നേടുന്നവരെയാണ് രണ്ടാം ഘട്ട പരീക്ഷയിലേക്ക് തെരഞ്ഞെടുക്കുന്നത്. രണ്ടാം ഘട്ടത്തിൽ യോഗ്യത നേടുന്നവർക്ക് +1, +2 തലത്തിൽ പ്രതിമാസം 1250 രൂപ, ബിരുദ-ബിരുദാനന്തര തലത്തിൽ പ്രതിമാസം 2000 രൂപ നിരക്കിൽ  സ്‌കോളർഷിപ്പ് ലഭിക്കും. പിഎച്ച്.ഡി തലത്തിൽ യു.ജി.സി നിശ്ചയിക്കുന്ന നിരക്കിലും സ്‌കോളർഷിപ്പ് ലഭിക്കും
ഓപ്പൺ ഡിസ്റ്റൻസ് ലേണിംഗ് വഴി രജിസ്റ്റർ ചെയ്തിട്ടുള്ള 18 വയസിനു താഴെയുള്ള പത്താംക്ലാസിൽ ആദ്യ തവണ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാം.  https://scert.kerala.gov.in/Â അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾ SCERT വെബ്‌സൈറ്റിൽ ലഭ്യമാണ്
വിദേശരാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് നേരിട്ട് രണ്ടാംഘട്ട പരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്.

 

Latest News