Sorry, you need to enable JavaScript to visit this website.
Wednesday , December   01, 2021
Wednesday , December   01, 2021

ദൈവനിന്ദാ കേസ്; സൗദി യുവാവ് അറസ്റ്റിൽ

റിയാദ് - ദൈവനിന്ദാ കേസ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് അറിയിച്ചു. സൗദി യുവാവാണ് അറസ്റ്റിലായത്. ട്വിറ്ററിലൂടെയാണ് കഴിഞ്ഞ ദിവസം പ്രതി ദൈവനിന്ദ നടത്തിയത്. സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പ്രതിയെ എത്രയും വേഗം തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാൻ അറ്റോർണി ജനറൽ ശൈഖ് സൗദ് അൽമുഅജബ് ഉത്തരവിട്ടിരുന്നു. നിയമ നടപടികൾക്ക് പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് പറഞ്ഞു.
 

Latest News