Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങി ഫ്രാന്‍സില്‍ 27 പേര്‍ മരിച്ചു

പാരീസ്- യു.കെയിലേക്ക് കടക്കാന്‍ ശ്രമിച്ച 27 പേര്‍ ബോട്ട് മുങ്ങി കാലിസിനടുത്ത് മുങ്ങിമരിച്ചുവെന്ന് ഫ്രഞ്ച് അധികൃതര്‍ അറിയിച്ചു.
മരിച്ചവരില്‍ ഏഴ് സ്ത്രീകളും മൂന്ന് കുട്ടികളുമുണ്ടെന്ന് പ്രാദേശിക പ്രോസിക്യൂട്ടര്‍ പറഞ്ഞു - രണ്ട് പേരെ രക്ഷപ്പെടുത്തി. ഇംഗ്ലീഷ് ചാനല്‍ മുറിച്ച് കടക്കാന്‍ ശ്രമിച്ചവരാണ് ദുരന്തത്തില്‍പെട്ടത്.

ആരാണ് മരിച്ചത്, ഏത് രാജ്യക്കാരാണ്  ബോട്ട് മുങ്ങാന്‍ കാരണമെന്ത് എന്നതുള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അപകടകരമായ അതിര്‍ത്തി കടക്കലുമായി ബന്ധപ്പെട്ട് ഫ്രഞ്ച് പോലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്
യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും 'ഉത്തരവാദികളായ സംഘങ്ങളെ തടയാന്‍ സാധ്യമായതെല്ലാം ചെയ്യാന്‍' പറഞ്ഞു.
എന്നാല്‍ കുടിയേറ്റക്കാരെ തടയാന്‍ ഫ്രാന്‍സ് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്ന് ജോണ്‍സണ്‍ പറയുന്നു, അതേസമയം യു.കെ ഈ വിഷയത്തെ രാഷ്ട്രീയവത്കരിക്കുന്നത് അവസാനിപ്പിക്കണമെന്ന് മാക്രോണും തിരിച്ചടിച്ചു.

 

Latest News