Sorry, you need to enable JavaScript to visit this website.

കേരളത്തിൽ മദ്യശാലകൾ കൂട്ടണമെന്ന് പറഞ്ഞിട്ടില്ല-ഹൈക്കോടതി

കൊച്ചി- കേരളത്തിൽ മദ്യശാലകൾ കൂട്ടണമെന്ന് പറഞ്ഞിട്ടില്ലെന്നും സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്നും ഹൈക്കോടതി. മദ്യവിൽപനശാലകളുടെ സൗകര്യം വർധിപ്പിക്കണമെന്നാണ് കോടതി പറഞ്ഞതെന്നും സമൂഹത്തിന്റെ പൊതു അന്തസ് മാത്രമാണ് പരിഗണിക്കുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിന്റെ മറവിൽ കേരളത്തിൽ മദ്യശാലകളുടെ എണ്ണം കൂട്ടാൻ നീക്കം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.
ഒരാളോട് മദ്യപിക്കരുത് എന്ന് പറയാൻ കോടതിക്ക് സാധിക്കില്ല. അങ്ങിനെ ചെയ്താൽ അയാൾ മറ്റു ലഹരികളിലേക്ക് പോകാൻ സാധ്യതയുണ്ട്. മദ്യശാലകൾക്ക് മുന്നിലൂടെ സ്ത്രീകൾക്കും കുട്ടികൾക്കും നടന്നുപോകാൻ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇതുമനസിലാക്കിയാണ് കോടതിയുടെ ഇടപെടലെന്നും ജസ്റ്റിസ് വ്യക്തമാക്കി.
 

Latest News