Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മാർക്ക് ജിഹാദ് ആരോപണം: ദല്‍ഹി സർവകലാശാലയില്‍ പ്രവേശന നടപടികള്‍ പരിശോധിക്കാന്‍ സമിതി

ന്യൂദൽഹി- കേരളത്തില്‍നിന്നുള്ള കൂടുതല്‍ വിദ്യാർഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നുവെന്നും ഇതിനു പിന്നില്‍ മാർക്ക് ജിഹാദാണെന്നും ആരോപണം ഉയർന്ന പശ്ചാത്തലത്തില്‍ സംസ്ഥാന ബോർഡുകളിൽ നിന്നുള്ള പ്രവേശന നടപടികൾ പഠിക്കാൻ ദല്‍ഹി സർവകലാശാല പ്രത്യേക സമിതിയെ നിയോഗിച്ചു.

  സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും അടുത്ത വർഷത്തെ പ്രവേശനമെന്ന് സർവകലാശാലാ അധികൃതർ പറഞ്ഞു. പ്രവേശനം സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കുന്ന സമിതി  അക്കാദമിക് കൗൺസിലിന് റിപ്പോർട്ട് സമർപ്പിക്കും.

സമിതിയുടെ നിർദേശങ്ങൾ പരിഗണിച്ച് അക്കാദമിക് കൗൺസിലായിരിക്കും അടുത്ത വർഷത്തേക്കുള്ള പ്രവേശന നടപടികളിൽ തീരുമാനമെടുക്കുക. 

ദൽഹി യൂണിവേഴ്സിറ്റിയിലെ കിരോരി മാൾ കോളേജിലെ പ്രൊഫസർ രാകേഷ് കുമാർ പാണ്ഡെയാണ് കേരളത്തിൽ മാർക്ക് ജിഹാദാണെന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ ആരോപിച്ചത്. കേരളത്തിൽനിന്ന് ദൽഹി സർവകലാശാലയിലേക്ക് കൂടുതൽ അപേക്ഷകൾ വന്നതില്‍ അസ്വാഭാവികതയുണ്ടെന്നും ആർ.എസ്.എസുമായി ബന്ധമുള്ള നാഷണൽ ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രണ്ടിന്റെ മുൻ പ്രസിഡന്റ് കൂടിയായ പാണ്ഡെ ആരോപിച്ചിരുന്നു.

കേരളത്തിൽ ലൗ ജിഹാദ് ഉള്ളതുപോലെ മാർക്ക് ജിഹാദുമുണ്ട്. രണ്ടോ മൂന്നോ വർഷമായി നടക്കുന്ന സംഘടിതമായ ഗൂഢനീക്കത്തിന്റെ ഭാഗമാണിത്. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ പരീക്ഷിച്ച അതേ നടപടിയാണ് ഇടതുപക്ഷം ഡൽഹി സർവകലാശാലയിലേക്ക് വ്യാപിപ്പിക്കാൻ ശ്രമിക്കുന്നത്. ഓൺലൈൻ പരീക്ഷയായതിനാൽ കഴിഞ്ഞ ലോക്ഡൗൺ സമയത്ത് 100 ശതമാനം മാർക്ക് കിട്ടുന്നതിൽ അത്ഭുതമില്ല. എന്നാൽ അതിനുമുമ്പുള്ള സാഹചര്യങ്ങളിലും മലയാളി വിദ്യാർഥികൾ സംസ്ഥാന ബോർഡ് പരീക്ഷകളിൽ 100 ശതമാനം മാർക്ക് നേടുന്നത് ഇത്തരത്തിലുള്ള ഗൂഢപദ്ധതിയുടെഭാഗമാണ് - രാകേഷ് കുമാർ പാണ്ഡേ അധ്യാപകന്റെ വിവാദ പരാമർശത്തിനെതിരേ വിവിധ വിദ്യാർഥി സംഘടനകളും അധ്യാപക സംഘടനകളും രംഗത്തുവന്നിരുന്നു. 

Latest News