പാര്‍ലമെന്റില്‍ കുട്ടികള്‍ വേണ്ട, ബ്രിട്ടനില്‍ പ്രതിഷേധം

ലണ്ടന്‍-പാര്‍ലമെന്റ് അംഗങ്ങള്‍ സഭയില്‍ കുട്ടികളെ കൊണ്ടുവരുന്നതു വിലക്കുന്ന പുതിയ നിയമത്തിനെതിരെ യുകെയില്‍ പ്രതിഷേധം. കുട്ടികളോടൊപ്പം വരുന്ന അംഗങ്ങള്‍ സഭയില്‍ ഇരിക്കരുതെന്ന പുതിയ നിയമം സെപ്റ്റംബറിലാണു പ്രാബല്യത്തില്‍ വന്നത്.
മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ സഭയില്‍ കൊണ്ടുവരരുതെന്നു തന്നോട് നിര്‍ദേശിച്ചതായി ലേബര്‍ പാര്‍ട്ടിയിലെ ജനസഭാംഗം സ്‌റ്റെല്ല ക്രീസി പരാതിപ്പെട്ടതോടെയാണ് പുതിയ ചട്ടത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. നേരത്തെ രണ്ട് കുട്ടികളെയും സഭയില്‍ കൊണ്ടുവന്നിരുന്നെന്നും സ്‌റ്റെല്ല പറഞ്ഞു. പിന്‍ബഞ്ചിലിരുന്ന് അമറുന്ന അംഗങ്ങള്‍ സൃഷ്ടിക്കുന്നത്ര തടസ്സം സഭയില്‍ കുട്ടികള്‍ ഉണ്ടാക്കുന്നില്ലെന്നായിരുന്നു ഗ്രീന്‍ പാര്‍ട്ടി അംഗം കാരലിന്‍ ലൂക്കാസിന്റെ പ്രതികരണം.
 

Latest News