Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റിയാദ് പ്രവാസി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ പ്രവാസോത്സവവും അവാർഡ് വിതരണവും

റിയാദ്- ജീവകാരുണ്യ, കലാ, സാംസ്‌കാരിക സംഘടനയായ പ്രവാസി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യയുടെ അഞ്ചാം വാർഷികം പ്രവാസോത്സവം-2021 എക്‌സിറ്റ് 18 ലെ വലീദ് ഇവന്റ് റസ്റ്റ് ഹൗസിൽ ആഘോഷിച്ചു. റിയാദ് പ്രവാസി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യയുടെ 
പുരസ്‌കാര വിതരണവും നടന്നു. പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാര ജേതാവും യു.എ.ഇയിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ അഷ്‌റഫ് താമരശ്ശേരി, റൈസ് ബാങ്ക് കൂട്ടായ്മ ചെയർമാൻ സലാം ടി.വി.എസ് എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. സാംസ്‌കാരിക സമ്മേളനം ഇന്ത്യൻ എംബസി  സെക്കൻഡ് സെക്രട്ടറി അനിൽ റാത്തൂരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സലീം വാലില്ലാപ്പുഴ അധ്യക്ഷത വഹിച്ചു. ചെയർമാൻ അസ്‌ലം പാലത്ത് ആമുഖ പ്രസംഗം നിർവഹിച്ചു. ശിഹാബ് കൊട്ടുകാട്, റാഫി പാങ്ങോട്, ഷിബു ഉസ്മാൻ, ഫൈസൽ, മുഹമ്മദ് അൽ അജാജി, മുനീർഷാ എന്നിവർ ആശംസകൾ അർപ്പിച്ചു. 
ജയൻ കൊടുങ്ങല്ലൂർ, ഷംനാദ് കരുനാഗപ്പള്ളി, ജലീൽ ആലപ്പുഴ, ലത്തീഫ് തെച്ചി, മജീദ് പൂളക്കാടി എന്നിവർ പങ്കെടുത്തു. അഷറഫ് താമരശ്ശേരി, സലാം ടി.വി.എസ്, കോവിഡ് കാല പ്രവർത്തനങ്ങൾ നടത്തിയ ഡോ.അബ്ദുൽ അസീസ്, ഡോ.സഫീർ, മുജീബ് കായംകുളം, റിയാദ് ഹെൽപ് ഡെസ്‌ക് ടീം, പ്രവാസി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ പ്രവർത്തകർ, റൈസ് ബാങ്ക് കൂട്ടായ്മ, ബെസ്റ്റ് വേ കൂട്ടായ്മ, റിയാദ് ടാക്കീസ് എന്നിവരെ ചടങ്ങിൽ മെമന്റോ നൽകി ആദരിച്ചു. കലാ പരിപാടികൾക്ക് പ്രോഗ്രാം കോ-ഓർഡിനേറ്റർ രാജു പാലക്കാട് നേതൃത്വം നൽകി. സജിൻ നിഷാൻ അവതാരകൻ ആയിരുന്നു. നൂപുര ഡാൻസ് സ്‌കൂൾ മാസ്റ്റർ കുഞ്ഞുമുഹമ്മദ് മാഷിന്റെ നേതൃത്വത്തിൽ നടന്ന നൃത്ത നൃത്യങ്ങളും, ജലീൽ കൊച്ചിന്റെ നേതൃത്വത്തിൽ നടന്ന ഗാനമേളയിൽ മുജീബ് മുക്കം, നാസർ മുക്കം, നസീർ തൈക്കണ്ടി, തസ്‌നി റിയാസ്, ശബാന അൻഷാദ്, തങ്കച്ചൻ വർഗീസ്, ഹിബ അബ്ദുസ്സലാം, ലിജു, അനിൽ മാവൂർ, ഹിലാൽ അബ്ദുൽസലാം എന്നിവർ ഗാനങ്ങൾ ആലപിച്ചു. സാം എബ്രഹാം മിമിക്രി അവതരിപ്പിച്ചു. 
ഭാരവാഹികളായ സജീം പാനൂർ, അരുൺ നിലമ്പൂർ, നസീർ ചെർപ്പുളശേരി, അലി എ.കെ.ടി, നാസർ മുക്കം, റഊഫ് ആലപിടിയൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സെക്രട്ടറി സലാം തിരുവമ്പാടി സ്വാഗതവും ട്രഷർ നസീർ തൈക്കണ്ടി നന്ദിയും പറഞ്ഞു.

Tags

Latest News