Sorry, you need to enable JavaScript to visit this website.

വീട്ടമ്മക്കെതിരെ അപവാദ  പ്രചാരണം;  യുവാവ് അറസ്റ്റിൽ

കുറ്റിപ്പുറം- വീട്ടമ്മക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിലായി. കുറ്റിപ്പുറം സ്വദേശി കെ.പി. മുഹമ്മദലിയാണ് അറസ്റ്റിലായത്. കുറ്റിപ്പുറം പാപ്പിനിശ്ശേരിയിൽ താമസിക്കുന്ന വീട്ടമ്മ നൽകിയ പരാതിയിലാണ് അറസ്റ്റ്. തന്നെയും മറ്റൊരാളെയും ബന്ധപ്പെടുത്തി മഹല്ലിന്റേതടക്കം നിരവധി വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ അപവാദപ്രചാരണം നടത്തിയെന്നാണ് പരാതി. കുറ്റിപ്പുറം പോലീസിൽ നൽകിയ പരാതി പിൻവലിപ്പിക്കാൻ തന്നെ ചില പോലീസുകാർ നിർബന്ധിക്കുന്നതായി കാണിച്ച് വീട്ടമ്മ കഴിഞ്ഞ ദിവസം ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. 

Latest News