Sorry, you need to enable JavaScript to visit this website.
Tuesday , November   30, 2021
Tuesday , November   30, 2021

ഹൃദയാഘാതം: കൊണ്ടോട്ടി സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ- മലപ്പുറം കൊണ്ടോട്ടി കൊട്ടുക്കര കാരിമുക്ക് സ്വദേശി ചോലക്കുത്ത് കാരി അബ്ദുൽ റസാഖ് എന്ന കുട്ടിമോൻ (52) ഹൃദയാഘാതം മൂലം ജിദ്ദയിൽ മരിച്ചു. ജിദ്ദ ഖുവൈസ ഡിസ്ട്രിക്ടിലെ താമസസ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും മരണമടയുകയുമായിരുന്നു. ജാമിഅ ഖുവൈസയിലെ ദീമാ സൂപ്പർ മാർക്കറ്റ് ജീവനക്കാരനായിരുന്നു. അടുത്ത മാസം അവധിക്ക് നാട്ടിൽ പോവാനിരിക്കെയാണ് മരണം. പരേതരായ അലവി ഹാജിയുടെയും കുഞ്ഞിപ്പാത്തുട്ടിയുടെയും മകനാണ്. ഭാര്യ: സക്കീന കീരിയാടൻ. മക്കൾ: സബ്‌ന ആസ്മി, ഫർസാന ജാസ്മിൻ, സുൽത്താന യാസ്മിൻ, ഷംന തസ്‌നി, ഷാനിബ മുംതാസ്. മരുമക്കൾ: ഷബീബ് പറയങ്ങാടൻ, ടി.കെ മുഹമ്മദ് അദ്‌നാൻ. സഹോദരങ്ങൾ: പരേതനായ ഹസൈനാർ, മുഹമ്മദ് ബാപ്പു, ഹുസ്സൻ, അബ്ദുൽ ഗഫൂർ, അബ്ദുൽ ബഷീർ, ആയിഷാബി.