Sorry, you need to enable JavaScript to visit this website.

നിറയെ യാത്രക്കാരുമായി ബുറൈദയിൽ ബസ് തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ

ബുറൈദ - നിറയെ യാത്രക്കാരുള്ള ബസ് തട്ടിയെടുത്ത സ്വദേശി യുവാവിനെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തതായി അൽഖസീം പോലീസ് അറിയിച്ചു. അൽഖസീമിലെ പെട്രോൾ ബങ്കിൽ ഓഫാക്കാതെ നിർത്തി ഡ്രൈവർ പുറത്തിറങ്ങിയ തക്കത്തിലാണ് യുവാവ് ബസ് തട്ടിയെടുത്തത്. ഈ സമയത്ത് ബസിൽ 41 യാത്രക്കാരുണ്ടായിരുന്നു. 
വൈകാതെ ബസ് സുരക്ഷാ വകുപ്പുകൾ വീണ്ടെടുക്കുകയും ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തുടരുകയും ചെയ്തു. ബസ് യാത്രികരിൽ ആർക്കും യാതൊരുവിധ ഉപദ്രവവും നേരിട്ടിട്ടില്ല. മാനസിക രോഗിയായ യുവാവ് മുമ്പ് നിരവധി കേസുകളിൽ പ്രതിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി, അറസ്റ്റിലായ പ്രതിയുടെയും യുവാവ് തട്ടിയെടുത്ത ബസിന്റെയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
 

Latest News