VIDEO വര്‍ഷങ്ങള്‍ക്കും ശേഷം ലാലു ജീപ്പുമായി റോട്ടിലിറങ്ങി

പട്‌ന- ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും താന്‍ ഇപ്പോഴും ഡ്രൈവര്‍ സീറ്റില്‍ തന്നെ ഉണ്ടെന്ന രാഷ്ട്രീയ സന്ദേശം നല്‍കി ആര്‍ജെഡി പ്രസിഡന്റ് ലാലു പ്രസാദ് യാദവ് തുറന്ന ജീപ്പ് ഡ്രൈവ് ചെയ്ത് പട്‌ന തെരുവിലിറങ്ങി. മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ലാലുവിന്റെ ഭാര്യയുമായ റാബ്‌റി ദേവിയുടെ പട്‌നയിലെ വസതിക്കു സമീപത്തെ റോഡിലേക്കാണ് ലാലു ജീപ്പുമായി ഇറങ്ങിയത്. വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു വാഹനം സ്വയം ഓടിക്കുന്നതെന്നും ലാലു വിഡിയോ സഹിതം ട്വീറ്റ് ചെയ്തു. എല്ലാവരും ഏതെങ്കിലും തരത്തില്‍ ഡ്രൈവറായാണ് ജനിക്കുന്നതെന്നും സ്‌നേഹത്തിന്റേയും സഹവര്‍ത്തിത്വത്തിന്റേയും സമത്വത്തിന്റേയും സമൃദ്ധിയുടേയും നീതിയുടേയും വാഹനം നിങ്ങളുടെ ജീവിതത്തില്‍ അനായാസം ഉരുളട്ടെ എന്ന് ലാലു ആശംസിക്കുകയും ചെയ്തു. 

Latest News