ജിസാൻ - ജിസാൻ കോർണിഷിൽ നിയന്ത്രണം വിട്ട കാർ കടലിൽ പതിച്ചു. അപകടം കണ്ട് ഓടികൂടിയവർ കീഴ്‌മേൽ മറിഞ്ഞ കാറിനകത്തു നിന്ന് ഡ്രൈവറെ രക്ഷപ്പെടുത്തി. ഡ്രൈവർക്ക് കാര്യമായ പരിക്കുകളൊന്നും നേരിട്ടിട്ടില്ലെന്നും ഇയാളുടെ ആരോഗ്യ നില ഭദ്രമാണെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. നിസാര പരിക്കേറ്റ ഡ്രൈവറെ സംഭവസ്ഥലത്തുവെച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകി ആംബുലൻസിൽ ആശുപത്രിയിലേക്ക് നീക്കിയതായി ജിസാൻ റെഡ് ക്രസന്റ് അറിയിച്ചു.