Sorry, you need to enable JavaScript to visit this website.

ചെറുകിട സ്ഥാപനങ്ങൾക്ക് ലെവിയിൽ ഇളവ്; വ്യവസ്ഥകളറിയാം

റിയാദ് - ഒമ്പതും അതിൽ കുറവും ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങൾക്ക് ലെവി ഇളവ് ലഭിക്കാൻ വ്യവസ്ഥകൾ ബാധകമാണെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഒമ്പതും അതിൽ കുറവും ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളിലെ നാലു വിദേശ തൊഴിലാളികളെയാണ് ലെവിയിൽ നിന്ന് ഒഴിവാക്കുക. ഇതിന് ഉടമ ഫുൾടൈം അടിസ്ഥാനത്തിൽ സ്ഥാപനത്തിൽ ജോലി ചെയ്യണമെന്നും കൂടാതെ ഒരു സൗദി ജീവനക്കാരനെ സ്ഥാപനത്തിൽ നിയമിക്കണമെന്നും വ്യവസ്ഥകളുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ സൗദി ജീവനക്കാരനെ നിയമിക്കാതെ, സ്ഥാപന നടത്തിപ്പ് ചുമതല ഫുൾടൈം അടിസ്ഥാനത്തിൽ ഉടമ വഹിക്കുന്ന പക്ഷം രണ്ടു വിദേശ തൊഴിലാളികളെ ലെവിയിൽ നിന്ന് ഒഴിവാക്കുമെന്നും മന്ത്രാലയം പറഞ്ഞു. 
ലെവി ഇളവ് പ്രയോജനം ലഭിക്കാൻ സ്ഥാപന ഉടമകൾ മറ്റു സ്ഥാപനങ്ങളിലെയും കമ്പനികളിലെയും ജീവനക്കാരെന്നോണം ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്യാൻ പാടില്ല. താൻ വ്യക്തിഗത ഉടമസ്ഥതയിൽ ചെറുകിട സ്ഥാപനം ആരംഭിക്കുകയും രണ്ടു വിദേശികളുടെ സ്‌പോൺസർഷിപ്പ് സ്ഥാപനത്തിന്റെ പേരിലേക്ക് മാറ്റുകയും ചെയ്യുന്ന പക്ഷം ഇവരുടെ ഇഖാമകൾ പുതുക്കാൻ വാർഷിക ഫീസ് എത്രയായിരിക്കുമെന്ന് ആരാഞ്ഞ് സൗദി പൗരന്മാരിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
 

Latest News